പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.എസ് സേതുമാധവൻ ( 90 ) അന്തരിച്ചു.

ആദരാഞ്ജലികൾ .
................................

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.എസ് സേതുമാധവൻ ( 90 ) അന്തരിച്ചു. ചെന്നൈയിലെ കോടമ്പാക്കം സംവിധായകരുടെ കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം.

മലയാളം ,തമിഴ് ,തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ  സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 
നിരവധി തവണ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2010ൽ ജെ.സി ഡാനിയേൽ പുരസ്കാരവും ലഭിച്ചിരുന്നു. പല തവണ ദേശീയ, സംസ്ഥാന അവാർഡുകളുടെ ജൂറി ചെയർമാനായി പ്രവർത്തിച്ചു.

1951ൽ റിലീസ് ചെയ്ത സേലം തീയേറ്റേഴ്സിൻ്റെ മമയോഗി എന്ന ചിത്രത്തിൽ സഹസംവിധായകനായി സിനിമ രംഗത്ത്  തുടക്കം. 1961ൽ പുറത്തിറങ്ങിയ സിംഹള ചിത്രമായ വീര വിജയത്തിലൂടെ സംവിധായകനായി തുടങ്ങി. 1961ൽ ജ്ഞാനസുന്ദരിയാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. 

കമൽഹാസനെ മലയാളത്തിൽ ആദ്യമായി " കണ്ണും കരളും " എന്ന സിനിമയിലുടെ അദ്ദേഹമാണ്  അവതരിപ്പിച്ചത്.  നടൻ ജഗതി ശ്രീകുമാറിനെയും സിനിമയിൽ കൊണ്ടുവന്നത് അദ്ദേഹമാണ്. എം.ടിയുടെ തിരക്കഥയിൽ 1991ൽ  ഒരുക്കിയ വേനൽ കിനാവുകൾ ആണ് അവസാന ചിത്രം. 

1931ൽ പാലക്കാട് സുബ്രഹ്മണ്യം - ലക്ഷമി ദമ്പതികളുടെ മകനായി ജനിച്ചു.  പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ബിരുദം നേടി. 

ഭാര്യ : വൽസല സേതുമാധവൻ. 
മക്കൾ : സന്തോഷ് ,  ഉമ, സോനുകുമാർ .

അനുശോചനം .
...............................

പ്രിയപ്പെട്ട സംവിധായകൻ കെ.എസ്. സേതുമാധവൻ്റെ നിര്യാണത്തിൽ " അമ്മ " ജനറൽ സെക്രട്ടറി ഇടവേള ബാബു , സംവിധായകരായ രൺജി പണിക്കർ , മധുപാൽ , ഉണ്ണികൃഷ്ണൻ ബി , സത്യൻ അന്തിക്കാട് , ഹരികുമാർ, ബ്ലസി, , വൈശാഖ്, അജയ് വാസുദേവ് , കണ്ണൻ താമരക്കുളം ,എം.എ. നിഷാദ് , അരുൺഗോപി , സേതു , ടിനു പാപ്പച്ചൻ , രാജേഷ് കണ്ണങ്കര, സന്തോഷ് വിശ്വനാഥ് ,വി.കെ. പ്രകാശ് ,ഒമർ ലുലു , ഡിജോ ജോസ് ആൻ്റണി ,ജോഷി തോമസ് പള്ളിക്കൽ , ആദി , സോമൻ അമ്പാട്ട് ,എ.ജെ. വർഗ്ഗീസ് ,ജിസ് ജോയ് ,ജിനു എബ്രഹാം ,ജി. പ്രജേഷ് സെൻ,. മാർത്താണ്ഡൻ ജി. ,സജിത്ത് ടി.എസ് ,ജയേഷ് മൈനാഗാപ്പള്ളി ,പ്രൊഡക്ഷൻ  കൺട്രോളറൻമാരായ എൻ.എം ബാദുഷ , ഷാജി പട്ടിക്കര തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

cpk desk .

No comments:

Powered by Blogger.