" ഒരു താത്വിക അവലോകനം " ഡിസംബർ 31ന് റിലീസ് ചെയ്യും

ജോജു ജോർജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ,യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ച് അഖിൽ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ഒരു താത്വിക അവലോകനം " ഡിസംബർ 31ന് പ്രദർശനത്തിനെത്തുന്നു.

ഷമ്മി തിലകന്‍,മേജര്‍ രവി,,പ്രേംകുമാർ,ബാലാജി ശര്‍മ്മ,വിയാൻ,
ജയകൃഷ്ണൻ,നന്ദൻ ഉണ്ണി,മാമുക്കോയ,
പ്രശാന്ത് അലക്സ്,
മന്‍ രാജ്,ഉണ്ണി രാജ്,സജി വെഞ്ഞാറമൂട്,പുതുമുഖം അഭിരാമി,ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വിഷ്ണു നാരായണന്‍ ഛായാഗ്രാഹണംനിര്‍വ്വഹിക്കുന്നു.കെെതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.ശങ്കർ മഹാദേവൻ,മധുബാലകൃഷ്ണൻ,ജോസ് സാഗർ,രാജാലക്ഷ്മി എന്നിവരാണ്ഗായകർ.പശ്ചാത്തല സംഗീതം-ഷാൻ റഹ്മാൻ,
എഡിറ്റിംങ്-ലിജോ പോള്‍.
പ്രൊജ്റ്റ് ഡിസെെന്‍-
ബാദുഷ, ലൈൻ പ്രൊഡ്യുസർ-മേലിലരാജശേഖരൻ,പ്രൊഡക്ഷൻ കണ്‍ട്രോളർ-എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തുപയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു,പരസ്യകല-അധിന്‍ ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്,ഫിനാൻസ് കൺട്രോളർ-സുനിൽ വേറ്റിനാട്,
പ്രൊജക്റ്റ് മെന്റർ-ശ്രീഹരി.

പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് " ഒരു താത്വിക അവലോകനം ".

പി ആർ ഒ : എ .എസ് ദിനേശ്.

No comments:

Powered by Blogger.