ഞാൻ കണ്ട " ടൈറ്റാനിക്കിന് " ഇന്ന് 24 വയസ് ...



ഇന്ന് ( ഡിസംബർ  പത്തൊൻപതിന് ) ലോക സിനിമയിലെ ആൽഭുതം " ടൈറ്റാനിക്ക് " റിലീസ് ചെയ്തിട്ട് 24 വർഷം ( 1997) തികയുന്നു. 

ഈ സിനിമയുടെ രചനയും, നിർമ്മാണവും ,സഹ എഡിറ്റിംഗും ,സംവിധാനവും നിർവ്വഹിച്ചത് ജെയിംസ് കാമറോൺ  ആയിരുന്നു. 

" സിനിമ ഭ്രാന്തനായ ഞാൻ ഈ സിനിമ കണ്ടത് ദുബായ് അൽ റാഫാ പോലീസ് റോഡിന് സമീപമുള്ള പ്ലാസ 70mm തിയേറ്ററിൽ വെച്ചാണ് . ഇന്ന് പ്ലാസ തിയേറ്റർ ഇല്ല .ലോക      റിലിസ് ദിനമായ ഡിസംബർ പത്തൊൻപതിന് തന്നെ പ്രിയ സുഹ്യത്ത് അടൂർ സ്വദേശി ഫിലിപ്പ് ജോർജ്ജിനും സുഹൃത്തുകൾക്കും ഒപ്പമാണ് " ടൈറ്റാനിക്ക് " എന്ന ദൃശ്യവിസ്മയ സിനിമ കാണാൻ ഭാഗ്യമുണ്ടായത്  " .

ലിയോനാർഡോ ഡികാപ്രിയോ  ( ജാക്ക് ഡേവ്സൺ ) ,കാത്തേ വിൻസ്ലെല്റ്റ് ( റോസ് ഡിവിറ്റ് ബുകറ്റർ)  എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ബില്ലി സെൻ ,ഫ്രാൻസിസ് ഫിഷർ ,ഗ്ലോറിയ സ്റ്റുവർട്ട്, ബിൽ പാക്സറ്റേൺ ,സൂസി അമിസ്, ഡേവിഡ് നൂസി ,ഡേവിഡ് വാർണർ ,ജാസൺ ബാരി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു.1912 ഏപ്രിൽ 14 ന് ഐസ്ബർഗിൽ തട്ടി " ടൈറ്റാനിക്ക് " കപ്പൽ മുങ്ങിയ സംഭവമാണ് സിനിമയുടെ  പ്രമേയം .

" Nothing on earth could come between them " . പ്രണയവും, വർണ്ണ വെറിയും അക്കാലത്തെ എല്ലാ യഥാർത്ഥ അവസ്ഥകളും ചേർന്ന മനോഹരമായ തിരക്കഥയും സംവിധാന മികവും ഈ സിനിമയുടെ വൻ വിജയത്തിന് കാരണമായി. $2,202 Billion ആണ് ബോക്സ് ഓഫീസിൽ നിന്ന് നേടാൻ കഴിഞ്ഞത്. 11 അക്കാഡമി അവാർഡുകൾ നേടിയ സിനിമയാണ് " ടൈറ്റാനിക്ക് ". 

സെലിൻ ഡിയോൺ പാടിയ "  My heart will go on ... " എന്ന ഗാനം  ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല .ഈ ഗാനത്തിന് സംഗീതം നൽകിയ ജെയിംസ് ഹോർണർ 2015 ജൂൺ 22ന് അന്തരിച്ചു. 

വർഷങ്ങൾ പോയത് അറിയുന്നില്ല. ഇന്നും സിനിമ കാണൽ  തുടരുന്നു ....

#Titanic my favorite movie#

സലിം പി. ചാക്കോ .

No comments:

Powered by Blogger.