23 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തികരിച്ച് അജയ് വാസുദേവിൻ്റെ " പകലും പാതിരാവും " .

മാസ് പടങ്ങളിലൂടെ ശ്രദ്ധേയനായ അജയ് വാസുദേവ്അതിമനോഹരമായ ഒരുചിത്രവുമായെത്തിയിരിക്കുന്നു " പകലും പാതിരാവും" . 
ഗോകുലം പ്രൊഡക്ഷൻസ് നിർമിച്ച ചിത്രം വെറും 23 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്.

ഇരുവരുടെയും സിനിമാ ജീവിതത്തിൽ ആദ്യമായാണ്. ഇത്ര ചെറിയ സമയത്തിനുള്ളിൽ ഒരു സിനിമ പൂർത്തിയാക്കുന്നത്.
ഒരു സിനിമയ്ക്ക് വേണ്ട സമയം എന്തെന്ന് കൃത്യമായി മനസിലാക്കിയ അജയ് വാസുദേവിൻ്റെ കൃത്യമായ പ്ലാനിങ് ആണ് അതിനു പിന്നിൽ . ഒപ്പം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി ,  രചയിതാവ് നിഷാദ് കോയ, കാമറമാൻ ഫയിസ് എന്നിവരുടെ സേവനങ്ങളും നിർണയകമായി.
മാത്രവുമല്ല, എല്ലാ സാങ്കേതിക പ്രവർത്തകരും തോളോടു തോൾ ചേർന്ന് പ്രവർത്തിച്ചു.

സിനിമ മികച്ച വിജയമാകട്ടെ.

എൻ. എം. ബാദുഷ .

No comments:

Powered by Blogger.