ആനയും അമ്പാരിയും താളമേളങ്ങളുമായി ഡിസംബർ 23ന് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ " അജഗജാന്തരം " കൊടിയേറുന്നു.മാന്യ മഹാജനങ്ങളെ ,

കേരളകരയിലെ പൂരപ്രേമികൾ കാത്തിരിക്കുന്ന ആ ഉൽസവനാളുകൾ വന്നെത്തി യിരിക്കുകയാണ്. നയന മനോഹരമായവൈദ്യൂതലങ്കാരം,കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം, തല ഉയർത്തി നിൽക്കുന്ന ഗജവീരൻമാർ പ്രായഭേദമന്യേ എല്ലാവരുടെയും മനസുകൾ തുള്ളിച്ചാടുന്ന മേളപ്പെരുക്കം തുടങ്ങി നിങ്ങളെയും കുടുംബത്തെയും അടിമുടി ഉൽസവഅന്തീരഷത്തിലാക്കാൻ പൂരകമ്മറ്റിക്കാർ  ഒരുങ്ങി കഴിഞ്ഞു. പതിഞ്ഞ താളത്തിൽ തുടങ്ങി . പതിഞ്ഞ താളത്തിൽ തുടങ്ങി പൂരപ്രേമികളുടെ സിരകളിലേക്ക് കൊട്ടി കയറുന്ന ഇലഞ്ഞിതളമേളം  പോലെ സദസ്സിൽ ആരവം തീർക്കാൻ " അജഗജാന്തരം " എത്തുകയാണ്. 

എല്ലാ നല്ലവരായ നാട്ടുകാരുടെയും ഈ ഉൽസവവേദിയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു. 

ആനയും അമ്പാരിയും താളമേളങ്ങളുമായി ഡിസംബർ 23ന് ( മലയാളമാസം ധനു 8 ) നിങ്ങളുടെ അടുത്തുള്ള തീയേറ്ററുകളിൽ " അജഗജാന്തരം " കൊടിയേറുന്നു.


വരുവിൻ ,
കുടുംബസമേതം പങ്കെടുക്കുവിൻ ,
മനസ് നിറയെ പൂരം നിറച്ച് സംതൃപ്തിയോടെ മടങ്ങുവിൻ ,

എന്ന് ,
പൂരകമ്മറ്റിക്കാർക്ക് വേണ്ടി ,
ടിനു പാപ്പച്ചൻ 
( സംവിധായകൻ ) 
ഇമ്മാനുവേൽ  ജോസഫ്, അജിത് തലപ്പിള്ളി
 ( നിർമ്മാതാക്കൾ ) 
കിച്ചു ടെല്ലസ്, വിനീത് വിശ്വം 
( തിരക്കഥാകൃത്തുകൾ )
 

No comments:

Powered by Blogger.