" മൈക്കിൾസ് കോഫി ഹൗസ് " ഡിസംബർ 17ന് റിലീസ് ചെയ്യും .

രൺജി പണിക്കർ, ധീരജ് ഡെന്നി, മാർഗരറ്റ് ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൈക്കിൾസ് കോഫി ഹൗസ് 
ഡിസംബർ പതിനേഴിന് തിയേറ്ററുകളിൽ എത്തും 

ബി.കെ ഹരിനാരായണന്റെ വരികൾക്ക് റോണി റാഫേൽ സംഗീതം നൽകുന്നു. വിധു പ്രതാപ്, വിഷ്ണുരാജ്, സുമി അരവിന്ദ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. 

അനിൽ ഫിലിപ്പ് ഈ ചിത്രം  സംവിധാനം ചെയ്യുന്നു. 
നിർമാണവും രചനയും ജിസ്സോ ജോസും , ഛായാഗ്രഹണം ശരത് ഷാജിയും നിർവ്വഹിക്കുന്നു.  

റൊമാന്‍റിക് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഉൾപ്പെടുത്താവുന്ന സിനിമയാണ് 'മൈക്കിള്‍സ് കോഫി ഹൗസ്'.

No comments:

Powered by Blogger.