മണ്ണിലെ ഈറമുണ്ട് ,മുൾക്കാട്ടിൽ പൂവുമുണ്ട് ..... എങ്കേ പോണാലും ഓൻവാനം കണോട് .. സുര്യയുടെ മികച്ച ചിത്രം " Jai Bhim " ലിജോ മോൾ ജോസിൻ്റെ അഭിനയം മികച്ചത്.

തമിഴ്നാട്ടിലെ വനത്തിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന ആദിവാസികളുടെ കഥയാണ് " Jai Bhim " എന്ന തമിഴ് സിനിമയുടെ പ്രമേയം. 1995ൽ ആണ് കഥ നടക്കുന്നത്.

ആദിവാസികളെ കള്ളക്കേസിൽ കുടുക്കുന്നത് പോലീസ് വിനോദമാകുന്നു.  രാസാകണ്ണനെയും,
മൂസാക്കുട്ടിയെയും, ഇരുട്ടപ്പനെയും പോലീസ് കള്ള കേസിൽ കുടുക്കുന്നു. 

രാസാകണ്ണിൻ്റെ ഭാര്യ 
സെൻഗിനിയ്ക്ക് സഹായത്തിനായി  കമ്മ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ. ചന്ദ്രു എത്തുന്നു. ആ ഗ്രാമത്തിലെആദിവാസികൾക്ക് വോട്ടില്ല, റേഷൻ കാർഡിൽ പേരില്ല അങ്ങനെയുള്ള സമൂഹ മനസാക്ഷിയ്ക്ക് മുന്നിലുള്ള  നിരവധി പൊതു വിഷയങ്ങളാണ് സിനിമയുടെ പ്രമേയത്തിൽ ഉള്ളത്. 

അടിയന്തരാവസ്ഥ കാലത്ത് കേരളത്തിൽ നടന്ന രാജൻ കേസിൻ്റെ വിധിയും പ്രമേയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 
ആദിവാസികളെ സംരക്ഷിക്കാനും കരുതാനും ബന്ധപ്പെട്ടൻ തയ്യാറാക്കുന്നില്ല എന്ന സന്ദേശവും സിനിമയിൽ ഉണ്ട്. 

ടി.ജെ. ഗണവേലാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. 2D എൻ്റെർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സുര്യ ,ജ്യോതിക എന്നിവരാണ് ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്. 

സുര്യ അഡ്വ.ചന്ദ്രുവായും, ലിജോ മോൾ ജോസ് 
സെൻഗിനിയായും , രജീഷ വിജയൻ ടീച്ചർ മൈത്രിയായും, കെ. മണികണ്ഠൻ 
രാസാകണ്ണായും, പ്രകാശ് രാജ് ഐ. ജിപെരുമാൾസ്വാമിയായും, ഗുരു സോമസുന്ദരം പി.പി.
ചെല്ലപാണ്ഡ്യനായും ,റാമോ രമേശ് എ.ജി റാം മോഹനായും, , സംവിധായകൻ അനിൽ -  എസ്. ഐ. ഗുരുമൂർത്തിയായും, സൂപ്പർഗുഡ് സുബ്രമണി ഹെഡ് കോൺസ്റ്റബിൾവീരസ്വാമിയായും ,എം.എസ്. ഭാസ്കർ ശങ്കരനായും, ജയപ്രകാശ് ഡി.ജി.പി രാധാകൃഷ്ണനായും, ഇളവരസ് ഗ്രാമതലവൻ ഗുണശേഖരനായും ,സുജാത ശിവകുമാർ സുബ്ബലക്ഷമി കതിരവേലായും ,സിബി തോമസ് എസ്.പി. അശോക് വർദ്ധനായും ,രവി വെങ്കിട്ടരാമൻ എസ്.ഐ ഭാഷ്യമായും ,സഞ്ജയ് സ്വരുപ് ജഡ്ജ് കോസൻടൈനായും, രാജേഷ് ബാലചന്ദ്രൻ എസ്. ഐ. നടരാജനായും ,കുമാർ നടരാജൻ കോളാബി കേസ് ജഡ്ജായും ,മഹേശ്വരൻ ഡോ. സുരേന്ദ്രനായും ,സെറ്റ് ചന്ദ്രശേഖർചായക്കടക്കാരനായും, ജിയോജി മൂന്നാർ രാജേഷായും, കെ. രാജ് മെഡിക്കൽഷോപ് കടക്കാരനായും ,രാജേന്ദ്രൻ മുസാക്കുട്ടിയായും ,എം സിനരശ് ഇരുട്ടപ്പനായും, ബിജിൽ ശിവ ഡോ.മഹേഷായും ,ശ്രീകാന്ത് മില്ല് ഉടമയായും ,സുഭദ്ര പാച്ചിയമ്മാളായും, കുമാരവേൽ എസ്. ഐ ആൽബി ആൻ്റണിയായും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഛായാഗ്രഹണം എസ്. ആർ. കതിരും ,ഫിലോമിൻ രാജ് എഡിറ്റിംഗും ,സീൻ റോൾഡാൻ സംഗീതവും നിർവ്വഹിക്കുന്നു. 164 മിനിറ്റുള്ള  ഈ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ആണ് റിലീസ് ചെയതിരിക്കുന്നത് .

മലയാളി താരങ്ങളായ രജീഷ വിജയൻ ,സിബി തോമസ് എന്നിവർ സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളിതാരം  ലിജോ മോൾ ജോസാണ് നായിക വേഷത്തിൽ എത്തുന്നത്. മഹേഷിൻ്റെ പ്രതികാരം, കട്ടപ്പനയിലെ ഋതിക് റോഷൻ, ഹണി ബി. 2.5 , ശിവപ്പ് മഞ്ഞൾ പച്ചെയ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ലിജോമോൾ ജോസ്. 

സൂര്യയുടെ വക്കീൽ വേഷം ശ്രദ്ധേയമായി. ലിജോ മോൾ ജോസിൻ്റെ സെൻഗിനിയാണ് സിനിമയുടെ ഹൈലൈറ്റ്.  സമൂഹത്തിൽ കുടുതൽ ചർച്ച ചെയ്യേണ്ട വിഷയമാണ് പ്രമേയം എന്നത് ശ്രദ്ധേയമാണ്. തമസ്കരിക്കപ്പെടുന്ന ആദിവാസികളുടെ ജീവിതം സിനിമ എടുത്ത് പറയുന്നു. 

മികച്ച കുടുംബചിത്രമാണ് " Jai Bhim " .മികച്ച
സംവിധാനവുമാണ് ടി.ജെ 
ഗണവേലിൻ്റേത് .

Rating : 4 / 5.
സലിം പി. ചാക്കോ .

No comments:

Powered by Blogger.