ശ്രീനാഥ് ഭാസി നായകനാകുന്ന " ചട്ടമ്പി" യുടെ പോസ്റ്റർ പുറത്തിറങ്ങി.


ശ്രീനാഥ് ഭാസി നായകനാകുന്ന " ചട്ടമ്പി"അഭിലാഷ് എസ്. കുമാർ  സംവിധാനം ചെയ്യുന്നു. ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.  

ഡോൺ  പാലത്തറ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ  ചെമ്പൻ  വിനോദ് ജോസ് , ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദർ . മൈഥിലി ബാലചന്ദ്രൻ , ആസിഫ് യോഗി എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം  അലക്സ്  ജോസഫാണ് നിർവ്വഹിക്കുന്നത്. ആർട്ട് ബീറ്റ്  സ്റ്റുഡിയോന്റെ ബാനറിൽ  ആസിഫ് യോഗിയാണ് ചിത്രം നിർമ്മിക്കുന്നത്. സിറാജ്, സന്ദീപ്, ഷാനില്, ജെസ്ന ഹാഷിം എന്നിവർ  സഹ നിർമ്മാതാക്കളാണ്. തേക്കടിയിൽ  ചിത്രീകരണം പൂർത്തിയായി .

എഡിറ്റർ  - ജോയൽ കവി, മ്യൂസിക്- ശേഖര് മേനോൻ , കോസ്റ്റ്യൂം- മഷര് ഹംസ, ആർട്ട്  ഡയറക്ഷൻ - സെബിൻ  തോസ്.

പി.ആര്‍.ഓ:
ആതിര ദില്‍ജിത്ത്.

No comments:

Powered by Blogger.