" മോമോ ഇൻ ദുബായ് " പൂർത്തിയായി.


" ഹലാൽ ലൗ സ്റ്റോറി " എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന
"മോമോ ഇന്‍ ദുബായ് " എന്ന ചിൽഡ്രന്‍സ്-
ഫാമിലി ചിത്രത്തിന്റെ  ചിത്രീകരണം ദുബായിൽ പൂർത്തിയായി.

അനു സിത്താര,അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
 നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് " മോമോ ഇന്‍ ദുബായ്‌ ".

മാജിൻ സിനിമാസ്,
ക്രോസ് ബോര്‍ഡർ
ക്യാമറ,ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ  ബാനറില്‍ സക്കരിയ,ഹാരീസ് ദേശം,പി.ബി അനീഷ്,നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് " മോമോ ഇന്‍ ദുബായ് " നിര്‍മ്മിക്കുന്നത്.

സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,
സംഭാഷണമെഴുതുന്ന ഈ   ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,
ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവര്‍  സംഗീതം പകരുന്നു.
ഒട്ടേറെ  സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ് രാജ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്,മോഹൻദാസ്,മേക്കപ്പ്-മുഹമ്മദ് അനിസ്,
കോസ്റ്റ്യൂം ഡിസെെനർ-
ഇര്‍ഷാദ് ചെറുകുന്ന്,
സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,
പരസ്യക്കല-പോപ്കോണ്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി,സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍,
കാസ്റ്റിംങ്ങ് ഡയറക്ടര്‍-
നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി.
വാര്‍ത്ത പ്രചരണം:
എ എസ് ദിനേശ്.'

No comments:

Powered by Blogger.