സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ " അണ്ണാത്തെ " നാളെ തീയേറ്ററുകളിൽ എത്തും . പ്രേക്ഷക പങ്കാളിത്വം കുടുമെന്ന് തീയേറ്റർ ഉടമകൾ പ്രതീക്ഷിക്കുന്നു.


സൺ പിക്ച്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ " അണ്ണാത്തെ " നാളെ ( നവംബർ 4 ) കേരളത്തിലെ അഞ്ഞുറോളം തിയേറ്ററുകളിൽ എത്തും.

തീയേറ്ററുകൾ തുറന്നിട്ട് ഒരാഴ്ച പിന്നിടുമ്പോൾ കുടുംബ പ്രേക്ഷകർ ഉൾപ്പടെ തീയേറ്ററുകളിൽ എത്തിയിട്ടില്ല. അൻപത് ശതമാനം പ്രേക്ഷകർക്കാണ്  തീയേറ്ററുകളിൽ പ്രവേശനം. 

രജനികാന്തിന് വലിയ ആരാധകർ ഉള്ള പാലക്കാട് ഉൾപ്പടെയുള്ള തീയേറ്ററുകളിൽ വൻ പ്രേക്ഷക പങ്കാളിത്വമാണ് തീയേറ്ററു ഉടമകൾ പ്രതീക്ഷിക്കുന്നത്. 

രജനികാന്തിനൊപ്പം വൻതാര നിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത് .മീന, ഖുശ്ബു, കീർത്തി സുരേഷ്, പ്രകാശ് രാജ് , ജഗപതി ബാബു, അഭിമന്യൂ സിംഗ് , ബാല ,വേല രാമമൂർത്തി , സൂരി , സതീഷ്, സത്യൻ ,കുളപ്പള്ളി ലീല, റെഡിൻ കിംഗ്സിലി , ജോർജ്ജ് മാര്യൻ , അർജയ് , താവസി , 
കാബാലി  വിശ്വനാഥ് , ലിവിംങ്സ്റ്റൺ ,പാണ്ഡ്യരാജൻ എന്നിവർ " അണ്ണാത്തെ'' യിൽ അഭിനയിക്കുന്നു.  

തഞ്ചാവൂർ ജില്ലയിലെ സൂര്യ കോട്ടൈയിലെ ഗ്രാമതലവനാണ് " കല്ലിയൻ അണ്ണാത്തെ ( ബിഗ് ബ്രദർ ) രജനികാന്ത്.  അദ്ദേഹത്തിൻ്റെ കസിൻസായി മീനയും, ഖുശ്ബുവും അഭിനയിക്കുന്നു. നയൻതാരയാണ് രജനികാന്തിൻ്റെ ജോഡി. കീർത്തി സുരേഷ് സഹോദരിയായി  അഭിനയിക്കുന്നു. കൽക്കട്ടയിൽ താമസിക്കുന്ന സഹോദരിയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ " അണ്ണാത്തെ " എത്തുന്നതാണ് സിനിമയുടെ പ്രമേയം. 

കഥ ശിവയും,. ആദിനാരായണനും, ഛായാഗ്രഹണം വെട്രിയും, എഡിറ്റിംഗ് റൂബനും ,സംഗീതം ഡി. ഈമനും നിർവ്വഹിക്കുന്നു. റെഡ് ജയൻ്റ് മൂവിസാണ് 163 മിനിറ്റുള്ള " അണ്ണാത്തെ " തീയേറ്ററുകളിൽ എത്തിക്കുന്നത്. 

സലിം പി. ചാക്കോ .  
CPK Desk .
 

No comments:

Powered by Blogger.