മലയാള സിനിമയുടെ ചരിത്രം തിരുത്താൻ " മരക്കാർ : അറബികടലിൻ്റെ സിംഹം " ഡിസംബർ രണ്ടിന് തീയേറ്ററുകളിൽ എത്തും.



മോഹൻലാലിനെ നായകനാക്കി  പ്രിയദർശൻ ഒരുക്കുന്ന ചരിത്ര സിനിമയാണ് " മരക്കാർ  : അറബികടലിന്റെ സിംഹം " .3300ൽ പരം തീയേറ്ററുകളിൽ ഡിസംബർ രണ്ടിന് ചിത്രം റിലീസ് ചെയ്യും. അർദ്ധരാത്രി മുതൽ ഫാൻസ് ഷോകൾ കേരളത്തിലെ എല്ലാ തീയേറ്ററുകളിലും ക്രമീകരിച്ച് കഴിഞ്ഞു. കേരളത്തിൽ ആറുനൂറിൽപരംതീയേറ്ററുകളിൽ സിനിമ എത്തും. 

പ്രിയദർശനും, അനി ശശിയും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

മോഹൻലാൽ കുഞ്ഞാലി മരക്കാർ  നാലാമനായും, അർജുൻ സർജ ആനന്ദനായും, സുനിൽ ഷെട്ടി ചന്ദ്രോത്ത് പണിക്കരായും ,പ്രഭു 
താങ്ങുടായും , പ്രണവ് മോഹൻലാൽ കുഞ്ഞാലി മരക്കാർ  നാലാമൻ്റെ കുട്ടികാലവും ,അശോക് സെൽവൻ അച്യൂതനായും, മഞ്ജു വാര്യർസുബൈദായായും ,അന്തരിച്ച നെടുമുടി വേണു സാമൂതിരിയായും , കീർത്തി സുരേഷ് അർച്ചനയായും, കല്യാണി പ്രിയദർശൻ ആയിഷയായും , മുകേഷ്  ദമേത്ത് പണിക്കരായും ,സിദ്ദിഖ് പാട്ടു മരക്കാറായും , സംവിധായകൻ ഫാസിൽ കുട്ടി അലി മരയ്ക്കാറായും , സുഹാസിനി മണിരത്നം കദീജുമ്മയായും , ഇന്നസെൻ്റ് നമത്ത് കുറുപ്പായും ,കെ.ബി. ഗണേഷ്കുമാർ വേർകൊട്ട് പണിക്കരായും ,മാമുക്കോയ അബുബേക്കർ ഹാജിയായും, നന്ദു കുതിരവട്ടത്ത് നായരായും, ഹരീഷ് പേരടി മങ്ങാട്ട് അച്ചനായും ,ബാബുരാജ് പുതുമന പണിക്കരായും, സുരേഷ് കൃഷ്ണ മൊയ്തു  ആയും , മണിക്കുട്ടൻ മായിൻക്കുട്ടിയായും ,സന്തോഷ് കീഴാറ്റൂർ കോക്കാട്ട് പണിക്കരായും , ജി. 
സുരേഷ്കുമാർ  കൊച്ചി രാജാവായും , ജെയ് ജെ. 
ജാക്കിറിറ്റ് ജുവനായും ,കോമൽ ശർമ്മ പുതുമന
തമ്പുരാട്ടിയായും ,
മാക്സ് കാനിഹാം  ആൻട്രേ ഫുർട്ടണോ ഡി മെൻറ്റോക്ക ആയും ,ടോബി സോവർ,ബാക്ക് 
വൈസ്റോയ് ഫ്രാൻസികോ ഡി ഗാമയായും ,പോൾ ഹോണ്ട് ലി ആൽഫോൻസോ ഡി നൂറോൻഹ ആയും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഇവരോടൊപ്പം അർജുൻ നന്ദകുമാർ ,വീണ നന്ദകുമാർ, കൃഷ്ണപ്രസാദ് ,ഹരീഷ് ശിവ, ഷിയാസ് കരീം ,നിർമ്മാതാവ് ആൻ്റണി പെരുംബാവൂർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സംഗീതം റോണി റാഫേലും, ഛായാഗ്രഹണം തിരുവും, കലാസംവിധാനം സാബു സിറിളും  നിർവ്വഹിക്കുന്നു.    ആശിർവാദ് സിനിമാസ്, മൂൺ ഷോട്ട് എന്റെർടെയിൻമെന്റ് സ് , കോൺഫിഡന്റ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ , സന്തോഷ് ടി. കുരുവിള, റോയി സി.ജെ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. 

നൂറ് കോടി  രൂപയാണ് ബഡ്ജറ്റ്. ഹൈദ്രാബാദ് രാമോജി ഫിലിം സിറ്റിയിലാണ് കുറെ ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്.

സിനിമ തീയേറ്ററിൽ എത്തുന്നതിനും മുന്‍പ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദര്‍ശന്‍ ചിത്രം നേടിയത്. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും , മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാര്‍ഡ് സുജിത് സുധാകരന്‍, വി. സായ് എന്നിവർക്കും ,സിദ്ധാര്‍ഥ് പ്രിയദര്‍ശന്  മികച്ച സ്‌പെഷ്യല്‍ എഫക്ടിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി. 

മൂന്ന് മണിയ്ക്കുർ ഒരു മിനിറ്റണ് സിനിമയുടെ ദൈർഘ്യമുള്ള ഈ സിനിമ മാക്സ് മൂവിസും, വി. ക്രിയേഷൻസും ചേർന്നാണ്  വിവിധ ഭാഷകളിൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. 


സലിം പി. ചാക്കോ .
CPK Desk .

No comments:

Powered by Blogger.