ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്ന " സമാന്തരപക്ഷികൾ " .

പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമായ "സമാന്തരപക്ഷികൾ "  എന്ന ചിത്രം ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്നു.

സാമൂഹികപ്രതിബദ്ധതയിലൂന്നിയ വിദ്യാഭ്യാസബോധവത്കരണ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത നടൻ കൊല്ലം തുളസിയാണ്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഒരു കളക്ടറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

വിദ്യാഭ്യാസമെന്ന അതിവിശാലമായ വിഹായസ്സിൽ നാളെയുടെ പ്രതീക്ഷകളായി വളരേണ്ട വിദ്യാർത്ഥികളിൽ ചിലരിൽ , പുഴുക്കുത്തായി നടമാടുന്ന ചില വിപത്തുകളെ കുറിച്ചുo അത് കലാലയങ്ങൾക്കും കുടുംബത്തിനും നാടിനും സൃഷ്ടിക്കുന്നഭവിഷ്യത്തുകളെപ്പറ്റിയും ആഴത്തിൽ ചർച്ച ചെയ്യുന്ന ചിത്രമാണ് സമാന്തര പക്ഷികൾ . അത്തരത്തിൽ വഴിതെറ്റി സഞ്ചരിക്കുന്ന കുട്ടികളുടെ എണ്ണം അനുദിനം വർദ്ധിക്കുമ്പോൾ അതിനുള്ള പരിഹാര നിർദ്ദേശങ്ങളും ചിത്രം മുന്നോട്ടു വെയ്ക്കുന്നുണ്ട്.
  
കൊല്ലം തുളസി, ചിറ്റയം ഗോപകുമാർ , എം ആർ ഗോപകുമാർ , വഞ്ചിയൂർ പ്രവീൺകുമാർ , റിയാസ് നെടുമങ്ങാട്, അഡ്വക്കേറ്റ് മോഹൻകുമാർ ,രാജമൗലി ,  വെങ്കി, ആരോമൽ , ആദിൽ, ഫബീബ്, ജെറിൻ , ജിഫ്രി, അജയഘോഷ് പരവൂർ,  ശ്രീപത്മ, കാലടി ഓമന , ശുഭ തലശ്ശേരി, സൂര്യ കിരൺ , മഞ്ജു, റുക്സാന എന്നിവർ അഭിനയിക്കുന്നു. 
            
നിർമ്മാണം - പ്രേംനസീർ സുഹൃത് സമിതി, സംവിധാനം - ജഹാംഗീർ ഉമ്മർ , കഥ, തിരക്കഥ, സംഭാഷണം - കൊല്ലം തുളസി, ഛായാഗ്രഹണം - ഹാരിസ് അബ്ദുള്ള, ഗാനരചന - പ്രഭാവർമ്മ, സംഗീതം - ഡോക്ടർ വാഴമുട്ടംചന്ദ്രബാബു,
ആലാപനം - കല്ലറ ഗോപൻ , ക്രിയേറ്റീവ് ഹെഡ് - തെക്കൻസ്റ്റാർ ബാദുഷ (പ്രേംനസീർ സുഹൃത് സമിതി ), പ്രൊഡക്ഷൻ കൺട്രോളർ - ഷാജി തിരുമല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഷാക്കീർ വർക്കല, കല- കണ്ണൻ മുടവൻമുഗൾ , കോസ്റ്റ്യും - അബി കൃഷ്ണ, ചമയം - സുധീഷ് ഇരുവയി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഗോപൻ ശാസ്തമംഗലം, നിർമ്മാണ നിർവ്വഹണം - നാസർ കിഴക്കതിൽ, ഓഫീസ് നിർവ്വഹണം - പനച്ചമൂട് ഷാജഹാൻ, യൂണിറ്റ് - മാതാജി യൂണിറ്റ് തിരുവനന്തപുരം, സ്റ്റിൽസ് - കണ്ണൻ പള്ളിപ്പുറം.
തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ .

അജയ് തുണ്ടത്തിൽ . 
( പി.ആർ.ഓ ) 

No comments:

Powered by Blogger.