" കണ്ണിന് കണ്ണ്... പല്ലിന് പല്ല് ! ഇത് കടുവയുടെ നിയമം". പ്രഥിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന " കടുവ"യുടെ ടീസർ നാളെ രാവിലെ പത്തിന് പുറത്തിറങ്ങും.


പ്രഥിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന " കടുവ " യുടെ ടീസർ നാളെ ( ഡിസംബർ ഒന്നിന്)  രാവിലെ പത്തിന്  പുറത്തിറങ്ങും.

" കണ്ണിന് കണ്ണ് ...പല്ലിന് പല്ല് !  ഇത് കടുവയുടെ നിയമം"  എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്ത് വന്നിട്ടുള്ളത്. 

പൃഥിരാജ് പ്രൊഡക്ഷൻസിൻ്റെയും മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ സുപ്രിയ മോനോൻ ,ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് " കടുവ'' നിർമ്മിക്കുന്നത്. 

വിവേക് ഒബ്റോയ് ,വൃദ്ധി വിശാൽ ,ദിലീഷ് പോത്തൻ, സംയുക്ത മോനോൻ ,അജു വർഗ്ഗീസ് ,ജനാർദ്ദനൻ ,സിദ്ദിഖ്, സീമ ,രാഹുൽ മാധവ് ,സുദേവ് നായർ, അർജുൻ അശോകൻ, സച്ചിൻ ഖേദാക്കർ ,പ്രിയങ്ക, സായികുമാർ ,കൊച്ചു പ്രേമൻ, കലാഭവൻ ഷാജോൺ, വിജയരാഘവൻ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 
കഥ, തിരക്കഥ ,സംഭാഷണം  ജിനു ഏബ്രഹാമും, ഛായാഗ്രഹണം സുജിത് വാസുദേവും ,എഡിറ്റിംഗ് ഷമീർ മുഹമ്മദും,സംഗീതവും , പശ്ചാത്തല സംഗീതവും  ജേക്ക്സ് ബിജോയും നിർവ്വഹിക്കുന്നു. മാജിക് ഫ്രെയിംസ് ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു. 

സലിം പി. ചാക്കോ .
cpk desk .

 

No comments:

Powered by Blogger.