അടിയുടെ പൂരം തീർത്ത് പൂരത്തിന് കൊടിയേറി .


ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്  " അജഗജാന്തരം ". " സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ " എന്ന സിനിമയുടെ വൻ വിജയത്തെ തുടർന്ന്  ടിനു പാപ്പച്ചൻ സംവിധാനം  ചെയ്യുന്ന ചിത്രമാണിത്. ഈ ചിത്രം ഡിസംബർ 23ന്  തീയേറ്ററുകളിൽ എത്തും. 

ഈ ചിത്രത്തിൻ്റെ ട്രെയിലർ പ്രേക്ഷകർക്ക് ഹരമായി മാറുകയാണ്. മികച്ച തിയേറ്റർ അനുഭവം നൽകുന്ന ആക്ഷന് പ്രധാന്യമുള്ള ചിത്രമായിരിക്കും ഈ സിനിമയെന്ന് ട്രെയിലറിലൂടെ  ഉറപ്പായിരിക്കുകയാണ്. 

ഒരു ആനയും പാപ്പാനും കുറെ യുവാക്കളും ഉൽസവപറമ്പിൽ എത്തുന്നതും തുടർന്ന് ഒരു ദിവസകാലം  നടക്കുന്ന സംഭവങ്ങളുമാണ്  സിനിമയുടെ പ്രമേയം. 

ആന്റണി വർഗ്ഗീസ് , ചെമ്പൻ വിനോദ് ജോസ് , അർജുൻ അശോകൻ  എന്നിവർ പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നു. 
സുധി കോപ്പ , സാബുമോൻ ,
വിജീലിഷ് , ലുക്ക്മാൻ അവറാൻ  , ജാഫർ ഇടുക്കി, കിച്ചു ടെല്ലസ് , സിനോജ് വർഗ്ഗീസ് , വിനീത് വിശ്വം, ബിറ്റോ ഡേവിസ് ,രാജേഷ് ശർമ്മ ,ടിറ്റോ വിൽസൺ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫ് ,അജിത്ത് തലാപ്പള്ളി എന്നിവരാണ് നിർമ്മാണം. തിരക്കഥ കിച്ചു ടെല്ലസ് ,വിനീത് വിശ്വം എന്നിവരും, ഛായാഗ്രഹണം ജിന്റോ ജോസഫും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു. 
സെൻട്രൽ  പിക്ച്ചേഴ്സാണ്  " അജഗജാന്തരം " വിതരണം ചെയ്യുന്നത്.    

സലിം പി. ചാക്കോ .
CPK Desk .

No comments:

Powered by Blogger.