" മാനാട് " വ്യത്യസ്തമായ പൊളിറ്റിക്കൽ ത്രില്ലർ. ഒരു വെങ്കട്ട് പ്രഭു പൊളിറ്റിക്കൽ സിനിമ .

ചിലമ്പരശനെ നായകനാക്കി വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിർവ്വഹിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ്   " മാനാട് ".

മുഖ്യമന്ത്രി നടത്തുന്ന സമ്മേളനത്തിൽ വച്ച് പാർട്ടിയിലെ സിനിയർ  നേതാവ് തന്നെ  മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ  പോലിസ് ഓഫീസറെചുമതലപ്പെടുത്തുന്നതാണ് സിനിമയുടെ പ്രമേയം.

ചിലമ്പരശൻ അബ്ദുൾ ഖാലിദായും ,എസ്‌. ജെ സൂര്യ ധനുഷ്കോടിഐ.പി.എസായും, കല്യാണി പ്രിയദർശൻ സിതാലക്ഷ്മിയായുംവേഷമിടുന്നു. 

ഭാരതിരാജ, എസ്.എ. ചന്ദ്രശേഖർ , കരുണാകരൻ, പ്രേംഗി അമരൻ, അജ്ഞന കീർത്തി ,ഉദയ , ഭാരതിരാജ , അരുൺ മോഹൻ, അരവിന്ദ് അകാഷ്, ഡാനിയേൽ അനി പോപ്പ് , രവികാന്ത് , ശ്രീകുമാർ ,വൈ.ജി മഹേന്ദ്രൻ, സുബു പഞ്ചു , മനോജ് കെ. ഭാരതി എന്നിവരും  ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം റിച്ചാർഡ് എം. നാഥനും ,എഡിറ്റിംഗ് പ്രവീൺ കെ.എല്ലും ,സംഗീതം യുവൻ ശങ്കർ രാജയുംനിർവ്വഹിക്കുന്നു. വി. ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുരേഷ് കാമട്ച്ചി നിർമ്മിക്കുന്ന ഈ സിനിമ രണ്ട് മണിക്കൂർ മൂപ്പതിയഞ്ച് മിനിറ്റാണ് .

വെങ്കിട് പ്രഭുവിൻ്റെ സംവിധാനം ശ്രദ്ധേയമായി. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്ത രീതിയിലുള്ള കഥപറച്ചിൽ പ്രേക്ഷക ശ്രദ്ധ നേടി. 

ചിമ്പുവും ,എസ്‌. ജെ. സൂര്യയും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത് .

Rating : 3.5 / 5.
സലിം പി. ചാക്കോ . 
CPK Desk .
 

No comments:

Powered by Blogger.