" ഭീമൻ്റെ വഴി " ഡിസംബർ മൂന്നിന് റിലീസ് ചെയ്യും.

കുഞ്ചാക്കോ ബോബൻ ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഭീമൻ്റെ വഴി " ഡിസംബർ മൂന്നിന് തിയേറ്ററുകളിൽ എത്തും. 

ചിന്നു ചാന്ദ്നി നായർ  ,ജിനു ജോസഫ്, വിൻസി അലോഷ്യസ്, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് ജോസ് രചന നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും, നിസാം കാടിറി എഡിറ്റിംഗും, വിഷ്ണു വിജയ് സംഗീതവും, മഷർ ഹംസ വസ്ത്രാലങ്കരവും, മുഹ്സിൻ പെരാരി ഗാനരചനയും നിർവ്വഹിക്കുന്നു. ഡേവിസൺ സി.ജെ പ്രൊഡക്ഷൻ കൺട്രോളറാണ്  

ചെബോസ്കി മോക്ഷൻ പിക്ച്ചേഴ്സിൻ്റെയും , ഒ ,പി .എം സിനിമാസിൻ്റെയും ബാനറിൽ ചെമ്പൻ വിനോദ് ജോസ് ,റീമ കല്ലിങ്കൽ ,ആഷീഖ് അബു എന്നിവർ  ചേർന്നാണ്  സിനിമ നിർമ്മിച്ചിരിക്കുന്നത് .

" തമാശ"  എന്ന ചിത്രത്തിന് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഭീമൻ്റെ വഴി " .

സലിം പി. ചാക്കോ .
No comments:

Powered by Blogger.