വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം ഷാജി പട്ടിക്കരയ്ക്ക് .

പ്രിയരെ,

മലയാള സാഹിത്യത്തിലെ സുൽത്താൻ 
സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പേരിൽ
എനിക്ക് ഒരു അവാർഡ്‌.

ജീവിതത്തിലെ ഏറ്റവും
സന്തോഷകരമായ നിമിഷങ്ങളിൽ ഒന്ന്.

മംഗളം വാരികയിൽ പ്രസിദ്ധീകരിച്ച
ഞാനെഴുതിയ 'വേറിട്ട മനുഷ്യർ ' എന്ന
ലേഖന പരമ്പരയ്ക്കാണ് അവാർഡ്.

ജീവിതത്തിൻ്റെ നാനാതുറകളിൽ പെട്ട
വ്യത്യസ്തരായ, വേറിട്ട ജീവിതം നയിക്കുന്ന
പലരെയും കണ്ടെത്തി
അവരുടെ ജീവിത കഥ അവതരിപ്പിച്ച
പംക്തിയായിരുന്നു 'വേറിട്ട മനുഷ്യർ'.

32 ലക്കങ്ങൾ മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചു.

ഈ ലേഖന പരമ്പരയ്ക്ക്
മുൻപ് എനിക്ക് കെ.പി.ഉമ്മർ പുരസ്ക്കാരവും ലഭിച്ചിരുന്നു.

ഞാൻ ഏറെ ആരാധിക്കുന്ന എഴുത്തുകാരൻ
നമ്മുടെ പ്രിയപ്പെട്ട
വൈക്കം മുഹമ്മദ് ബഷീറിൻ്റെ പേരിൽ
ഒരു പുരസ്ക്കാരം ലഭിക്കുക എന്നത്,
ഞാൻ എന്ന എഴുത്തുകാരന് കിട്ടുന്ന
ഏറ്റവും വലിയ പ്രോത്സാഹനവും
അംഗീകാരവുമാണ്.

എൻ്റെ സന്തോഷം
വേറിട്ട മനുഷ്യർ വായിക്കുകയും
വിലയേറിയ അഭിപ്രായങ്ങൾ പറയുകയും ചെയ്ത
നിങ്ങളോടും പങ്കുവയ്ക്കുന്നു.

ഒപ്പം
ഈ പുരസ്ക്കാരം
32 ലക്കങ്ങളിൽ എനിക്ക് ഇതിവൃത്തമായ,
എന്നോട് സഹകരിച്ച,
എൻ്റെ വേറിട്ട മനുഷ്യർക്ക്
ഞാൻ സമർപ്പിക്കുന്നു.

ഉടൻ തന്നെ 
പുസ്തക രൂപത്തിൽ
'വേറിട്ട മനുഷ്യർ' വിപണിയിലെത്തും 
എന്ന സന്തോഷം കൂടി
അറിയിച്ചുകൊള്ളട്ടെ ....

സ്നേഹത്തോടെ,
#ഷാജി_പട്ടിക്കര

No comments:

Powered by Blogger.