ഒരു ലക്ഷം കാഴ്ചക്കാരുമായ് " നെഞ്ചാരമേ " മ്യൂസിക്കൽ ആൽബം .കെ.സി അഭിലാഷിന്റെ വരികൾക്ക് അനിൽ വർഗീസ്, അശ്വിൻ മാത്യു എന്നിവർ സംഗീതം പകർന്ന് ക്രിസ്റ്റി വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബം 'നെഞ്ചോരമേ' റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം കാഴ്ച്ചക്കാർ കടന്നിരിക്കുകയാണ്. 

ആൽബം റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ സാമൂഹ്യ മാധ്യമങ്ങളും യുവാക്കളും ഗാനം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച ഈ മ്യൂസിക്കൽ ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അയ്റാൻ, ഏയ്ഞ്ചൽ മേരി ജോസഫ് എന്നിവരാണ്. "അലരെ നീ എന്നിലെ"എന്ന സൂപ്പർഹിറ്റ് പാട്ട് പാടി ശ്രദ്ധേയനായ ഗായകനാണ് അയ്റാൻ.

അലൻ ജോർജ് ആണ് ആൽബം നിർമ്മിക്കുന്നത്, ജോസഫ് കുന്നേൽ കോ- പ്രൊഡ്യൂസറും ക്യാമറ കൈകാര്യം ചെയുന്നത് അക്ഷയ് മോൻസിയും ആണ്. വാർത്തപ്രചരണം: 
പി ശിവപ്രസാദ്

No comments:

Powered by Blogger.