പൂങ്കാവനം മാലിന്യ മുക്തമാക്കാൻ ദർശനത്തിനെത്തുന്ന ഓരോ തീർത്ഥാടകനും ശ്രമിക്കണം : നടൻ ഉണ്ണി മുകുന്ദൻ .

പൂങ്കാവനം മാലിന്യമുക്തമാക്കാന്‍ ദര്‍ശനത്തിനെത്തുന്ന
ഓരോ തീര്‍ഥാടകനും ശ്രമിക്കണം: നടൻ                  ഉണ്ണി മുകുന്ദന്‍.

പൂങ്കാവനത്തെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനു നടപ്പാക്കിയിട്ടുള്ള പുണ്യം പൂങ്കാവനം പദ്ധതിക്ക് പിന്തുണയുമായി ശബരിമല  ദര്‍ശനം നടത്തിയ നടന്‍മാരായ ഉണ്ണിമുകുന്ദനും രാഹുല്‍ മാധവും സംവിധായകന്‍ വിഷ്ണു മോഹനും.  പുണ്യം പൂങ്കാവനം പദ്ധതിയുടെ ശബരിമല സന്നിധാനത്തെ ഓഫീസ് സന്ദര്‍ശിച്ച മൂവരും തങ്ങളുടെ അഭിപ്രായം രജിസ്റ്ററില്‍ രേഖപ്പെടുത്തി.
പൂങ്കാവനം മാലിന്യമുക്തമാക്കാന്‍ ദര്‍ശനത്തിനെത്തുന്ന ഓരോ തീര്‍ഥാടകനും ശ്രമിക്കണമെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

പുണ്യം പൂങ്കാവനം പദ്ധതി സംബന്ധിച്ച ബ്രോഷര്‍ കോ- ഓര്‍ഡിനേറ്റര്‍ ഡിവൈഎസ്പി എം. രമേഷ് കുമാര്‍ കൈമാറി. ശബരിമലയെ മാലിന്യ മുക്തമായിസംരക്ഷിക്കുന്നതില്‍ പുണ്യം പൂങ്കാവനത്തിന്റെ പങ്ക് വളരെ വലുതാണ്.

No comments:

Powered by Blogger.