കുഞ്ചാക്കോ ബോബൻ്റെ " ഭീമൻ്റെ വഴി " ഡിസംബർ മൂന്നിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രമാണ് " ഭീമൻ്റെ വഴി " അഷറഫ് ഹംസയാണ് സംവിധായകൻ .

ചെമ്പൻ വിനോദ് ജോസ് ,റീമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .

രചന ചെമ്പൻ വിനോദ് ജോസും ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും, സംഗീതം വിഷ്ണു വിജയും ,എഡിറ്റിംഗ് നിസാമും ,ഗാനരചന മുഹ്സിൻ പരാരിയും ,ആക്ഷൻ സംവിധാനം സുപ്രീം സുന്ദറും നിർവ്വഹിക്കുന്നു.

ഒപി.എം സിനിമാസ് ഡിസംബർ മൂന്നിന് ചിത്രം തിയേറ്ററുകളിൽ എത്തിക്കും. 


സലിം പി.ചാക്കോ.

No comments:

Powered by Blogger.