എം. പത്മകുമാറിൻ്റെ " പത്താം വളവ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂരാജ് വെഞ്ഞാറംമൂട് ,ഇന്ദ്രജിത്ത് സുകുമാരൻ പ്രധാന വേഷങ്ങളിൽ .


പ്യഥിരാജ് സുകുമാരൻ, ജയസൂര്യ ,ആസിഫ് അലി, ടോവിനോ തോമസ് ,ഇന്ദ്രജിത്ത് സുകുമാരൻ ,സുരാജ് വെഞ്ഞാറംമൂട് ,ഉണ്ണി മുകുന്ദൻ, ആൻ്റണി വർഗ്ഗീസ് ,കലാഭവൻ ഷാജോൺ ,നാദിർഷ ,അർജുൻ അശോകൻ ,രമേശ് പിഷാരടി, മംമ്ത മോഹൻദാസ് ,അന്ന ബെൻ ,അതിഥി രവി ,സ്വാസിക, സുരഭി സന്തോഷ് ,റിമി ടോമി, മഹിമ നമ്പ്യാർ ,സൗമ്യ മേനോൻ എന്നിവരുടെ സോഷ്യൽ മീഡിയാ പേജുകളിലുടെ എം. പത്മകുമാറിൻ്റെ " പത്താം വളവ് " സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ജോസഫിനു ശേഷം എം. പത്മകുമാറിൻ്റെ ഫാമിലി ത്രില്ലറാണ്  ''പത്താം വളവ് " .
ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനും സുരാജ് വെഞ്ഞാറംമൂടുമാണ്.

യൂ.ജി.എം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുബൈ മൂവി സ്റ്റുഡിയോസുമായി സഹകരിച്ച് കൊണ്ട് ഡോ.സക്കറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരനും, സുരാജ് വെഞ്ഞാറമൂടും കരിയറിലെ ഏറ്റവും വലിയ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കേരളത്തിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രം തീർത്തുമൊരു കുടുംബ പശ്ചാത്തലത്തിലുള്ള ത്രില്ലർ ആയിരിക്കും.

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ  ഒരുങ്ങുന്ന വമ്പൻ താര നിരയോടൊപ്പം മികച്ച ടെക്നീഷ്യന്മാരും അണിനിരക്കുന്ന ചിത്രത്തിന്റെ നാലാം ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുന്നു. അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അജ്മൽ അമീർ, അനീഷ് ജി മേനോൻ , സോഹൻ സീനുലാൽ , രാജേഷ് ശർമ്മ , ജാഫർ ഇടുക്കി , നിസ്താർ അഹമ്മദ് , ഷാജു ശ്രീധർ , ബോബൻ സാമുവൽ , ബേബി കിയാറ റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു. രതീഷ് റാം ആണ് ഛായാഗ്രഹണം. പദ്മകുമാർ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിൻ രാജാണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാർ, ബി.കെ ഹരിനാരായണൻ, എസ്.കെ സജീഷ് എന്നിവരുടേതാണ് ഗാനരചന.

നവീൻ ചന്ദ്ര, നിധിൻ കേനി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, ആർട്ട്: രാജീവ് കോവിലകം, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം: അയിഷ ഷഫീർ, സ്റ്റണ്ട് കൊറിയോഗ്രാഫി: മാഫിയ ശശി, ചീഫ് അസോസിയേറ്റ്: ഉല്ലാസ് കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷിഹാബ് വെണ്ണല, മീഡിയ മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: മോഹൻ സുരഭി, സേതു അത്തിപ്പിള്ളിൽ, ഡിസൈൻ: യെല്ലോ ടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സലിം പി. ചാക്കോ .
cpk desk .

 

No comments:

Powered by Blogger.