ഭീമൻ രഘു സംവിധായകനും ഗായകനുമായി അരങ്ങേറുന്ന " ചാണ" .

ചാണ.ഭീമൻ രഘു സംവിധായകനും ഗായകനുമായി അരങ്ങേറി

പ്രമുഖ നടൻ ഭീമൻ രഘു സിനിമാ സംവിധായകനും, ഗായകനുമായി അരങ്ങേറി.
ചാണ എന്ന് പേരിട്ട ചിത്രത്തിലാണ് ഭീമൻ രഘു സംവിധായകനായും, ഗായകനായും അരങ്ങേറുന്നത്.
ആദ്യമാണ് ഭീമൻ രഘു ഒരു സിനിമാസംവിധായകനാകുന്നതും, സിനിമയിൽ ഒരു ഗാനം ആലപിക്കുന്നതും.കഴിഞ്ഞ ദിവസം ഗാനത്തിൻ്റെ പ്രകാശന കർമ്മം എറണാകുളം ഹൈവേ ഗാർഡൻ ഹോട്ടലിൽ റസൂൽ പൂക്കുട്ടി നിർവ്വഹിച്ചു.കവിയൂർ പൊന്നമ്മ, ജനാർദ്ദനൻ, ആലപ്പി അഷറഫ്, അജു വർഗീസ് എന്നിവർ പങ്കെടുത്തു. എസ്.എം.ആർ ഫിലിംസിനു വേണ്ടി രഘു കായംകുളം, സുരേഷ് കായംകുളം, തടിയൂർ കലേഷ് കുമാർ എന്നിവർ നിർമ്മിക്കുന്ന ചാണയുടെ കഥ, തിരക്കഥ, സംഭാഷണം അജി അയലറ നിർവ്വഹിക്കുന്നു. ഡി.ഒ.പി -ജറിൻ ജയിംസ്, ഗാനരചന - കത്രീന വിജിമോൾ, ലെജിൻ ചെമ്മാനി, സംഗീതം - മുരളി അപ്പാടത്ത്, ആലാപനം - ഭീമൻ രഘു, മുരളിപ്പാടത്ത്, എഡിറ്റർ -ഷെബിൻ ജോൺ.

ഭീമൻ രഘു പ്രധാന വേഷത്തിലെത്തുന്നചിത്രത്തിൽ, പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളുംവേഷമിടുന്നു.ഡിസംബറിൽ കായംകുളം, പുനലൂർ, തെന്മല എന്നിവിടങ്ങളിലായി ചിത്രീകരണം തുടങ്ങും.

പി.ആർ.ഒ:
അയ്മനം സാജൻ

No comments:

Powered by Blogger.