" പിതാവേ ! ബൈബിളിൽ എനിക്ക് പുതിയ നിയമത്തേക്കാൾ പ്രിയം പഴയ നിയമത്തോടാണ് ..............." കടുവാക്കുന്നേൽ കുറുവച്ചൻ.
പ്രഥിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന " കടുവ " യുടെ ടീസർ പുറത്തിറങ്ങി.
പിതാവെ !
ബൈബിളിൽ
എനിക്ക് പുതിയ നിയമത്തേക്കാൾ പ്രിയം
പഴയ നിയമത്തോടാണ്.
" കണ്ണിന് കണ്ണ് ...പല്ലിന് പല്ല് ! " എന്ന കിടിലൻ ഡയലോഗുമായി കടുവാക്കുന്നേൽ കുറുവച്ചൻ.
#KADUVA
https://youtu.be/qNHJrP3ihy8
പൃഥിരാജ് പ്രൊഡക്ഷൻസിൻ്റെയും മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ സുപ്രിയ മോനോൻ ,ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് " കടുവ'' നിർമ്മിക്കുന്നത്.
കടുവാക്കുന്നേൽ
കുറുവച്ചനായി പ്രഥിരാജ് സുകുമാരനും ,ഡി. ഐ. ജി ജെയിംസ് എലിയാസ് മഞ്ഞിലേടത്തായി വിവേക് ഒബ്റോയും വേഷമിടുന്നു.
വൃദ്ധി വിശാൽ ,ദിലീഷ് പോത്തൻ, സംയുക്ത മോനോൻ ,അജു വർഗ്ഗീസ് ,ജനാർദ്ദനൻ ,സിദ്ദിഖ്, സീമ ,രാഹുൽ മാധവ് ,സുദേവ് നായർ, അർജുൻ അശോകൻ, സച്ചിൻ ഖേദാക്കർ ,പ്രിയങ്ക, സായികുമാർ ,കൊച്ചു പ്രേമൻ, കലാഭവൻ ഷാജോൺ, വിജയരാഘവൻ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.
കഥ, തിരക്കഥ ,സംഭാഷണം ജിനു ഏബ്രഹാമും, ഛായാഗ്രഹണം സുജിത് വാസുദേവും ,എഡിറ്റിംഗ് ഷമീർ മുഹമ്മദും,സംഗീതവും , പശ്ചാത്തല സംഗീതവും ജേക്ക്സ് ബിജോയും നിർവ്വഹിക്കുന്നു. മാജിക് ഫ്രെയിംസ് ഈ ചിത്രം 2022ൽ തീയേറ്ററുകളിൽ എത്തിക്കുന്നു.
സലിം പി. ചാക്കോ .
cpk desk .
No comments: