മാസ് ഹീറോയായി സുരേഷ്ഗോപി ." കാവൽ " മാസ് ആക്ഷൻ ഫാമിലി ത്രില്ലർ .

ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ട് കാലഘട്ടത്തിൻ്റെ കഥ ദ്യശ്യവൽക്കരിക്കുകയാണ് സുരേഷ്ഗോപി നായകനായ " കാവൽ ".ഇതൊരു മാസ് ആക്ഷൻ ഫാമിലി ഡ്രാമയാണ്. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നിഥിൻ രൺജി പണിക്കരാണ് .

ആക്ഷൻ രംഗങ്ങളിൽ ത്രസിപ്പിക്കുന്ന പ്രകടനമാണ് സുരേഷ്ഗോപി കാഴ്ച വച്ചിരിക്കുന്നത്. 220 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 
സുരേഷ്ഗോപി തമ്പാനായും , രൺജി പണിക്കർ ആൻ്റണിയായും വേഷമിടുന്നു. 

റേയ്ച്ചൽ ഡേവിഡ്  
( ആൻ്റണിയുടെ മകൾ സെലിൻ ) ,മുത്തുമണി ( ആൻ്റണിയുടെ ഭാര്യ സ്മിത ), ഇവാൻ അനിൽ 
( ആൻ്റണിയുടെ മകൻ അലക്സ് ) ,സാദിഖ് ( ഹെഡ് കോൺസ്റ്റബിൾബാലകൃഷ്ണൻ ) ,പൗളി വിൽസൻ ( പൊന്നമ്മ ), സുരേഷ് കൃഷ്ണ ( ഹൈറേഞ്ച് പ്ലാൻ്റർ ജേക്കബ് ചാണ്ടി ), ശങ്കർ രാമകൃഷ്ണൻ (പോലീസ് കോൺസ്റ്റബിൾ കെ.പി. വർഗ്ഗീസ് ) , കിച്ചു ടെല്ലസ് 
( എസ്. ഐ സദാനന്ദൻ ), ശ്രീജിത് രവി ( എസ്. ഐ. സദാനന്ദൻ ),  ചാലി പാല ( വർക്കി ), ശാന്തകുമാരി ( ലീലാമ്മ ), അഞ്ജലി നായർ (കുഞ്ഞുമോൾ ) , പത്മരാജ് രതീഷ് (പള്ളി വികാരി  ) , രാജേഷ് ശർമ്മ ( പാപ്പി ) , അബിക മോഹൻ (  അന്നമ്മ ), സന്തോഷ് കീഴാറ്റൂർ 
( വിശ്വനാഥൻ ) ,സുജിത് ശങ്കർ 
( ജാഫർ ) , അമൻ പണിക്കർ 
( അജയ് ), അമൽ ഷാ 
( രഞ്ജിത്ത് ) ,ബേബി പാർവ്വതി എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

ഛായാഗ്രഹണം നിഖിൽ എസ്. പ്രവീണും ,എഡിറ്റിംഗ് മൻസൂർ മുത്തൂട്ടിയും  , സംഗീതവും, പശ്ചാത്തലസംഗീതവും രഞ്ജിൻ രാജും, ഗാനരചന ബി.കെ. ഹരി നാരായണനും,കലാസംവിധാനം ദിലീപ് നാഥും ,മേക്കപ്പ് പ്രദീപ് രംഗനും ,വസ്ത്രാലങ്കാരം നിസാർ റഹമന്നും ,സ്റ്റിൽസ് മോഹൻ  സുരഭിയും ,പരസ്യകല ഓൾഡ് മങ്കസും ,ഓഡിയോ ഗ്രാഫി രാജാക്യഷ്ണനും, ശബ്ദലേഖനം അരുൺ എസ്. മണിയും നിർവ്വഹിക്കുന്നു. 
സഞ്ജയ്പടിയൂരാണ്പ്രൊഡക്ഷൻ കൺട്രോളർ. സനൽ വി. ദേവൻ ,സ്യമന്തക് പ്രദീപ് എന്നീവരാണ് ചീഫ് അസോസിയേറ്റ്ഡയറക്ടേഴ്സ്. ആക്ഷൻ സംവിധാന ഒരുക്കുന്നത് സുപ്രീം  സുന്ദർ, മാഫിയ ശശി, റൺ രവി
എന്നിവരാണ് .എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്  എന്നിവരാണ്
വാർത്തപ്രചരണം. 

ഗുഡ് വിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോബി ജോർജാണ് " കാവൽ " നിർമ്മിക്കുന്നത്. രണ്ട് മണിക്കൂർ 28 മിനിറ്റാണ് സമയ ദൈർഘ്യം. കസബയ്ക്ക് ശേഷം വ്യത്യസ്തമായ രീതിയിലാണ് നിഥിൻ രൺജി പണിക്കർ  
" കാവൽ"ഒരുക്കിയിട്ടുള്ളത്. 

" ആ പഴയ ആളല്ല ഞാൻ ആരാച്ചാരാക്കരുത് " ," ആ കുഴലിനകത്തോട്ട് വേറെ കുഴല് കയറ്റല്ലേ " , " കാവലായി വന്നതാണ് ഞാൻ ,എന്നെ ആരാച്ചാർ ആക്കരുത് "
" ചാരമാണെന്ന് കരുതി ചികയാൻ നീക്കണ്ട ,കനല് കെട്ടിട്ടില്ലെങ്കിൽ .... പൊള്ളും..." 
തുടങ്ങിയ പഞ്ച് ഡയലോഗുകളാണ് സിനിമയുടെ ആകർഷണം. 

മാസും ക്ലാസും ആക്ഷനും നിറച്ച സിനിമയാണ് " കാവൽ " . ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. 

ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ ഇമേജ് കാത്ത് സൂക്ഷിക്കുന്ന ചിത്രമാണ് " കാവൽ " .ഈ ചിത്രം പ്രേക്ഷകർക്ക് പുതിയ തീയേറ്റർ അനുഭവങ്ങളാണ് നൽകിയിരിക്കുന്നത് .

കുടുംബസമേതം കാണാൻ കൊള്ളാവുന്ന മാസ് ആക്ഷൻ ഫാമിലി ത്രില്ലറാണ് " കാവൽ" .


Rating : 4 / 5.
സലിം പി. ചാക്കോ .
cpk desk .

2 comments:

 1. യൂറ്റൂബിൽ പറന്നുയർന്ന് ചാച്ചി 🔥⚡
  മലയാള ഷോർട്ട് ഫിലിം ഇൻഡസ്‌ട്രിയിലെ ആദ്യ സൂപ്പർ ഹീറോ 😎
  https://youtu.be/v5iaNbR-OYM

  ReplyDelete
 2. മിന്നലിന് മുൻപ് ഇത് സൂപ്പർ ഹീറോ ചാച്ചിയുടെ വരവാണ്
  https://youtu.be/v5iaNbR-OYM

  ReplyDelete

Powered by Blogger.