സി.ബി.ഐയുടെ അഞ്ചാം സീരിസിന് തുടക്കമായി. ചരിത്രത്തിൻ്റെ ഭാഗമാകാൻ മമ്മൂട്ടി.


സി.ബി.ഐയുടെ അഞ്ചാം സീരീസിന്  തുടക്കമായി. ചരിത്രത്തിൻ്റെ ഭാഗമാകാൻ  മമ്മൂട്ടിയും. 

ഇന്ന് ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു. സംവിധായകന്‍ കെ.മധു, തിരക്കഥാകൃത്ത് എസ്. എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പൂജയുടെ ചിത്രങ്ങള്‍ മമ്മൂട്ടിയും സോഷ്യൽ മീഡിയായിൽ പങ്കുവച്ചിട്ടുണ്ട്. 
ഡിസംബര്‍ പത്തിന് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യുകയെന്നാണ് വിവരം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. 

No comments:

Powered by Blogger.