അധികാര തിമിരം ബാധിച്ച രാഷ്ട്രീയക്കാരനിൽ നിന്നും നല്ല മനുഷ്യനാകുമ്പോൾ " എല്ലാം ശരിയാകും " .

ആസിഫ് അലി , രജീഷ വിജയന്‍ എന്നിവരെ  പ്രധാന
കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന " എല്ലാം ശരിയാകും"  രാഷ്ടീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന കുടുംബ ചിത്രമാണ്.

അധികാരത്തിനായി പരക്കം പായുമ്പോൾ കുടുംബം എന്നത് ഒരോ വ്യക്തിയെ സംബന്ധിച്ചടത്തോളം  വളരെയേറെ പ്രധാന്യം അർഹിക്കുന്നുവെന്നാണ് സിനിമ പറയുന്നത് .

സംസ്ഥാന രാഷ്ടീയത്തിലെ പ്രമുഖനായ കെ.സി. ചാക്കോ മുഖ്യമന്ത്രിയാകുന്നതിൻ്റെ തലേ ദിവസം അദ്ദേഹത്തിൻ്റെ മകൾ ആൻസി ചാക്കോ സഖാവ് വിനീതിനൊപ്പം ഒളിച്ചോടുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങാണ് സിനിമയുടെ പ്രമേയം. 

ഛായാഗ്രഹണം ശ്രീജിത്ത് നായരും , തിരക്കഥ സംഭാഷണം ഷാരീസ് മുഹമ്മദും, ബി കെ ഹരിനാരായണന്‍ ഗാനരചനയും ,  ഔസേപ്പച്ചന്‍ സംഗീതവും ,എഡിറ്റിംഗ് സൂരജ് ഇ.എസും നിർവ്വഹിക്കുന്നു. 
ഔസേപ്പച്ചന്‍ സംഗീതം പകരുന്നു ഇരുനൂറാമത്തെ ചിത്രമാണ് " എല്ലാം ശരിയാകും' എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

ഡി. ഐ.വൈ.എഫ് നേതാവ് സഖാവ്  വിനീതായി ആസിഫ് അലിയും, കേരള പ്രദേശ് 
കോൺഫ്രറൻസ്  നേതാവ്  കെ.സി. ചാക്കോയായി സിദ്ദീഖും , കെ.സി. ചാക്കോയുടെ മകൾ ആൻസി ചാക്കോയായി രജീഷ വിജയനും, ഇന്ദ്രൻസ് കുഞ്ഞപ്പനായും ,കലാഭവൻ ഷാജോൺവി.എം.സതീശനായും , ജോണി ആൻ്റണി ജോൺസനായും, സുധീർ കരമന സഖാവ് വിജയനായും , ബാലു വർഗ്ഗീസ് നിവിൻ ജോർജ്ജായും വേഷമിടുന്നു. 

തുളസി ശിവമണി , ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി, കിച്ചു ടെല്ലസ്  തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രധാന വേഷത്തിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനും, പത്രപ്രവർത്തകരായ സണ്ണിക്കുട്ടി എബ്രഹാം, ജേക്കബ് ജോർജ്ജ് ,എൻ. എം പിയേഴ്സണും , വൈദികനായി ഫാ. ചിറമേലും അഭിനയിക്കുന്നു. 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കല 
ദിലീപ്നാഥ്, മേക്കപ്പ് റഹീം  കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ് ലിബിസണ്‍ ഗോപി, ഡിസൈന്‍- റോസ് മേരി ലിലു,
അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഷാബില്‍, സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍ അനീഷ് നന്ദിപുലം. വാർത്ത പ്രചരണം എ.എസ് ദിനേശ് എന്നിവരാണ് അണിയറ ശിൽപ്പികൾ.

കെ.എസ്. ഹരിശങ്കർ, ഔസേപ്പച്ചൻ ,  സിത്താര കൃഷ്ണകുമാർ ,വില്യം ഫ്രാൻസിസ് എന്നിവരാണ് ഗാനങ്ങൾആലപിച്ചിരിക്കുന്നത്.
രണ്ട് മണിക്കൂർ പതിനെട്ട് മിനിറ്റാണ് സിനിമ .തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

വെള്ളിമുങ്ങ ,മുന്തിരിവള്ളികൾ തളിർക്കുബോൾ ,ആദ്യരാത്രി എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് ഈ ചിത്രം ജിബു ജേക്കബ് സംവിധാനം ചെയ്യുന്നത്.  

അസീഫ് അലിയും ,രജീഷ വിജയനും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സമാനതകൾ ഇല്ലാത്ത അഭിനയമാണ് സിദ്ദീഖിൻ്റേത്. ജിബു ജേക്കബിൻ്റെ മികച്ച സംവിധാനം എടുത്ത് പറയാം. ഫാ. ചിറമേലിൻ്റെ അഭിനയം വ്യത്യസ്ത പുലർത്തി. 

അധികാര തിമിരം ബാധിച്ച രാഷ്ട്രീയക്കാരനിൽ നിന്നും രാഷ്ടീയകാരൻ  നല്ല മനുഷ്യനായി മാറണമെന്നും,  ഒരു പ്രായം കഴിയുമ്പോൾ അധികാരസ്ഥാനങ്ങളിൽ നിന്ന് മുതിർന്നവർ പുതുതലമുറയ്ക്ക് വഴിമാറണമെന്നും സിനിമ പറയുന്നുണ്ട്. 

എല്ലാത്തവരും പ്രേക്ഷകർക്കും കുടുംബസമേതം കാണാൻ കഴിയുന്ന ചിത്രമാണ് " എല്ലാം ശരിയാകും " .

Rating : 4 / 5.

സലിം പി. ചാക്കോ .


No comments:

Powered by Blogger.