" നമ്മളെ കൊണ്ടേ നമ്മളെ തോൽപ്പിക്കാനാവൂ " മികച്ച സ്പോർട്സ് ഫാമിലി ചിത്രം : ആഹാ.


ഇന്ദ്രജിത്ത് സുകുമാരൻ, അമിത് ചക്കാലയ്ക്കൽ എന്നിവരെ  പ്രധാന  കഥാപാത്രങ്ങളാക്കി  ബിബിൻ പോൾ സാമുവൽ എഡിറ്റിംഗും സംവിധാനവും  നിർവ്വഹിക്കുന്ന  ചിത്രമാണ് "  ആഹാ " . 

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ കാരിമുട്ടം തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
തിരക്കഥ സംഭാഷണം ടോബിത്ത്  ചിറയത് എഴുതുന്നു. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ  രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

വടംവലി മത്സരം പ്രധാന പ്രമേയമാകുന്ന ഈ ചിത്രത്തിൽ ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും 
വടംവലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ്  അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. 

പാലായിലെ നീലൂർ ഗ്രാമത്തിൻ്റെ ഹരമാണ് വടംവലി .ജയവും തോൽവിയും ടീമിന് ഉണ്ടായിട്ടുണ്ട്. കൊച്ച് വടംവലിക്കാരിൽ കരുത്തനായ മുൻനിര വലിക്കാരനാണ്. പൈലി ആശാനാണ് ടീമിൻ്റെ എല്ലാം. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ മിക്ക ടൂർണമെൻ്റുകളും " ആഹാ 
നിലൂർ " വിജയിക്കുന്നു. നഷ്ടങ്ങൾ സംഭവിക്കുന്ന ടീമിൻ്റെ കഥയിൽ കുടു:ബ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 

ഇന്ദ്രജിത്ത് സുകുമാരൻ്റെ കൊച്ച് എന്ന കഥാപാത്രം മികച്ചത് ആയി. വില്ലൻ ചെങ്കനായി അശ്വിൻകുമാർ ഗംഭീരമായി. ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടപ്പെട്ട  അനിയായി അമിത് ചക്കാലയ്ക്കൽ നല്ല അഭിനയം കാഴ്ച വെച്ചു. സയനോര ഫിലിപ്പ് സംഗീതം സിനിമയ്ക്ക് മാറ്റ് കൂട്ടി. 

ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ,എക്സിക്യൂട്ടീവ്പ്രൊഡ്യൂസേഴ്സ്-ശ്യാമേഷ്,സന്ദീപ് നാരായണൻ,സ്റ്റണ്ട്സ്-മഹേഷ്‌ മാത്യു. സ്റ്റിൽസ്-ജിയോ ജോമി,കല-ഷംജിത് രവി, വസ്ത്രാലങ്കാരം-ശരണ്യ ജീബു,മേക്കപ്പ്-
റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - ജീബു ഗോപാൽ.വാർത്ത പ്രചരണം : എ. എസ് .ദിനേശ് .

സ്പോർട്സ്  ചിത്രമാണെങ്കിലും കുടുംബ പശ്ചാത്തലത്തിൽ ചിത്രമൊരുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എല്ലാ മസാലകളും ചിത്രത്തിൻ്റെ മേമ്പൊടിയായി ഉൾപ്പെടുത്തിയിരിക്കുന്നു. 

അവസാന ഭാഗത്തിൽ വടംവലി മത്സരം ഉൾപ്പെടുത്തിയത് സിനിമയ്ക്ക് കൂടുതൽ കരുത്ത് ലഭിച്ചു. രാഹുൽ ബാലചന്ദ്രൻ്റെ ഛായാഗ്രഹണം മികച്ചതായി .
പ്രണയം, ദു:ഖം ,സൗഹൃദം, ഫാമിലി ഇവയെല്ലാം പ്രമേയത്തിൽ ഉൾപ്പെടുത്തി. 
കുടുംബപശ്ചാത്തലത്തിലുള്ള സ്പോർട്സ് ഡ്രാമയാണ് " ആഹാ " .

ഗ്രാമങ്ങളിലെ ആവേശമായ " വടംവലി " വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും മികച്ച തീയേറ്റർ അനുഭവം ഉണ്ടാക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞുവെന്നുള്ളത് നിർമ്മാതാവിനുംസംവിധായകനും അഭിമാനിക്കാം. 

Rating : 4 /  5.
സലിം പി. ചാക്കോ .

No comments:

Powered by Blogger.