" വേറിട്ട കാസ്റ്റിംങ് കോളുമായി " കായ്പോള "

വി.എം.ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കായ്പോള'.

ഇന്ദ്രൻസിനെയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് യൂട്യൂബ് വ്ലോഗ്ഗേർസിനെ കഥാപാത്രങ്ങളാക്കി കൊണ്ട് ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

തീർത്തും വ്യത്യസ്ഥമായ രീതിയിലുള്ള കാസ്റ്റിംഗ് കാൾ ആണ് ചിത്രത്തിതേയി പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം കാസ്റ്റിംഗ് കാൾ വീഡിയോ ഏറെ പ്രേക്ഷകശ്രദ്ധ കിട്ടിയിരിക്കുകയാണ്. പൊതുവെ നമ്മൾ കണ്ടു വരുന്ന "അഭിനേതാക്കളെ ആവശ്യമുണ്ട്" എന്ന തലകെട്ടോടു കൂടിയുള്ള കാസ്റ്റിംഗ് കോളുകളിൽ നിന്നും എന്ത് കൊണ്ടും വേറിട്ടു നിൽക്കുന്നതാണ് ഈ ചിത്രത്തിന്റേത്. പ്ലസ് വൺ, പ്ലസ് ടു പഠിക്കുന്ന കുട്ടികളെയും മുതിർന്നവരെയുമാണ് ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവർ മേക്കപ്പ് ഇല്ലാത്ത ഫോട്ടോയും വിഡിയോയും elementsofcinema kaipolacasting@gmail.com എന്ന സിനിമയുടെ മെയിൽ ഐഡിയിലേക്ക് അയക്കാനുമാണ് വീഡിയോയിൽ പറയുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.