രജനികാന്തിൻ്റെ മികച്ച ചിത്രം " അണ്ണാത്തെ " പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നു.

സൺ പിക്ച്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ചിരിക്കുന്ന സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ " അണ്ണാത്തെ " കേരളത്തിലെ അഞ്ഞുറോളം തിയേറ്ററുകളിൽ എത്തി .വൻ പ്രേക്ഷകകൂട്ടം തീയേറ്ററുകളിൽ എത്തി എന്നാണ് ആദ്യ റിപ്പോർട്ടുകൾ .അൻപത് ശതമാനം പ്രേക്ഷകർക്കാണ്  തീയേറ്ററുകളിൽ പ്രവേശനം നൽകിയിരിക്കുന്നത്. 

രജനികാന്തിന് വലിയ ആരാധകർ ഉള്ള പാലക്കാട് ഉൾപ്പടെയുള്ള തീയേറ്ററുകളിൽ നല്ല പ്രേക്ഷക പങ്കാളിത്വമാണ് ഉണ്ടായത് .

രജനികാന്തിനൊപ്പം വൻതാര നിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത് .മീന, ഖുശ്ബു, കീർത്തി സുരേഷ്, പ്രകാശ് രാജ് , ജഗപതി ബാബു, അഭിമന്യൂ സിംഗ് , ബാല ,വേല രാമമൂർത്തി , സൂരി , സതീഷ്, സത്യൻ ,കുളപ്പള്ളി ലീല, റെഡിൻ കിംഗ്സിലി , ജോർജ്ജ് മാര്യൻ , അർജയ് , താവസി , 
കാബാലി  വിശ്വനാഥ് , ലിവിംങ്സ്റ്റൺ ,പാണ്ഡ്യരാജൻ എന്നിവർ " അണ്ണാത്തെ'' യിൽ അഭിനയിക്കുന്നു.  

തഞ്ചാവൂർ ജില്ലയിലെ സൂര്യ കോട്ടൈയിലെ ഗ്രാമതലവനാണ് " കാലൈയ്യൻ  അണ്ണാത്തെ ( ബിഗ് ബ്രദർ ) രജനികാന്ത്.  അദ്ദേഹത്തിൻ്റെ കസിൻസായി മീനയും,
ഖുശ്ബുവും അഭിനയിക്കുന്നു. നയൻതാരയാണ്
രജനികാന്തിൻ്റെ ജോഡി. കീർത്തി സുരേഷ് സഹോദരിയായി തങ്ക മീനാക്ഷിയായിഅഭിനയിക്കുന്നുകൽക്കട്ടയിലുള്ള  സഹോദരിയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ " അണ്ണാത്തെ " എത്തുന്നതാണ് സിനിമയുടെ പ്രമേയം. 


കുടുംബ പശ്ചാത്തലത്തിലാണ് ശിവ ചിത്രം
ഒരുക്കിയിരിക്കുന്നത്. കോമഡി യും , സെറ്റിമെൻസും എല്ലാം സിനിമയിലുണ്ട് . ആക്ഷൻ രംഗങ്ങൾ  സംവിധായകൻ സിനിമയിൽ നിറച്ചിരിക്കുന്നു. 
തങ്ക മീനാക്ഷിയും, കാലൈയ്യനും  തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ കൂടിയാണിത്. ഒരു സഹോദരൻ ഇത്രയും സഹോദരിയെ സ്നേഹിക്കുമോ എന്ന് പോലും നമുക്ക് തോന്നിപ്പോകുന്ന തരത്തിലാണ് സിനിമയുടെ പ്രമേയം.

കഥ ശിവയും,. ആദിനാരായണനും, ഛായാഗ്രഹണം വെട്രി പളനി സ്വാമിയും  എഡിറ്റിംഗ് റൂബനും, സംഗീതം ഡി. ഈമനും, ആക്ഷൻ സുപ്രീം സുബ്ബാരായനും നിർവ്വഹിക്കുന്നു. റെഡ് ജയൻ്റ് മൂവിസാണ് 163 മിനിറ്റുള്ള " അണ്ണാത്തെ " തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

മികച്ച ഗാനങ്ങളും ,കുടുംബ മൂഹൂർത്തങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ്. രജനികാന്തിൻ്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച ചിത്രമാണിത്. ശിവയുടെ സംവിധാനവും വേറിട്ട് നിൽക്കുന്നു. 


Rating : 4 / 5.
സലിം പി. ചാക്കോ .  
CPK Desk .

No comments:

Powered by Blogger.