അക്ഷയ്കുമാർ ,ധനുഷ് ടീമിൻ്റെ " Atrangi Re " ഡിസംബർ 24ന് ഡിസ്നി ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും.

അക്ഷയ്കുമാർ ,ധനുഷ് ,
സാറ അലി ഖാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍.റായ്  സംവിധാനം ചെയ്ത " അത്‌രംഗീ രേ"  ഒടിടിപ്ലാറ്റ്‌ഫോം ആയ ഡിസ്‌നിപ്ലസ്ഹോട്ട്സ്റ്റാറിലൂടെ ഡിസംബര്‍ 24ന് റിലീസ് ചെയ്യും. 

മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.  വാരാണസി, മധുര, ദില്ലി എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്. 
 
ഹിമാന്‍ഷു ശര്‍മ്മയുടേതാണ് തിരക്കഥ. ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍ റായ് എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം പങ്കജ് കുമാര്‍, എഡിറ്റിംഗ് ഹേമല്‍ കോത്താരി, സംഗീതം എ ആര്‍ റഹ്‌മാന്‍ എന്നിവരാണ് അണിയറ ശിൽപ്പികൾ .

No comments:

Powered by Blogger.