വടകര ജയഭാരത് തീയേറ്റർ ഉടമയും പ്രമുഖ സിനിമ നിർമ്മാതാവുമായ സതീഷ് കുറ്റിയിൽ (68) അന്തരിച്ചു.


ചലച്ചിത്ര നിര്‍മ്മാതാവ് സതീഷ് കുറ്റിയില്‍ (68)  അന്തരിച്ചു.  
വടകര ജയഭാരത് തിയേറ്റർ  ഉടമയായ അദ്ദേഹം  " കാക്കക്കും പൂച്ചക്കും കല്യാണം" ഉൾപ്പടെ  ഏഴോളം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.

സതീഷ് കുറ്റിയില്‍ 2016 ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എസ്‌എന്‍ഡിപി യോഗം കോഴിക്കോട് സിറ്റി യൂണിയന്‍ സെക്രട്ടറി ആയിരുന്നു. 

സ്വാതന്ത്രസമര സേനാനി കുറ്റിയില്‍ നാരായണനാണ് പിതാവ്. ലക്ഷ്മിയാണ് അമ്മ. അഡ്വ. സൈറ സതീഷ് ഭാര്യയാണ്. ബ്രിട്ടോ സതീഷ്, ഷാരേ സതീഷ് എന്നിവർ മക്കളാണ്. 

No comments:

Powered by Blogger.