ദുൽഖർ സൽമാൻ ചിത്രം " കുറുപ്പ് " 50 കോടി ക്ലബ്ബിൽ .


ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം കുറുപ്പ് 50 കോടി ക്ലബ്ബിൽ എത്തി. ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഇത് ഒരു വലിയ കാര്യം തന്നെ. എനിക്കിത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ, അനിശ്ചിതത്വത്തിന്റെയും ആശങ്കകളുടേയും എണ്ണമറ്റ നിമിഷങ്ങളും സമ്മർദ്ദവും എല്ലാം ഫലം കണ്ടു.

എല്ലാവർക്കും നന്ദി. ഞങ്ങളെ ഇരു കൈയും നീട്ടി സ്വീകരിച്ചതിന് നന്ദി. ഇത് എന്റേത് മാത്രമല്ല മുഴുവൻ ടീമിന്റെയും വിജയമാണ്. കൂടുതൽ സിനിമകൾ തിയേറ്ററുകളിലേക്ക് എത്തട്ടെ..

സിനിമയെ വെല്ലുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതമാണ് " കുറുപ്പ് " സിനിമയുടെപ്രമേയം.  കേരളത്തെഞെട്ടിച്ച അസൂത്രിത കൊലപാതകവും, സുകുമാരകുറുപ്പിന്റെ തിരോധാനവും പ്രമേയമാക്കിയ ത്രില്ലറാണ്  " കുറുപ്പ് ".

മലയാളം ,തമിഴ് ,തെലുങ്ക്, കന്നഡ ,ഹിന്ദി ഭാഷകളിലാണ്  സിനിമ റിലീസ് ചെയ്തിതിരിക്കുന്നത്. 

കുറുപ്പ് ആയി ദുൽഖർ സൽമാൻ വേഷമിടുന്ന ഈ ചിത്രം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്നു. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേ ഫെറർ ഫിലിംസാണ് " കുറുപ്പ് " നിർമ്മിച്ചിരിക്കുന്നത്. 

ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ റോളിൽ അതിഥി താരമായി  ടോവിനോ തോമസ് വേഷമിടുന്നു.  കുറുപ്പിനെ അന്വേഷിക്കുന്ന ഡി.വൈ. എസ്.പി കൃഷണദാസായി  ഇന്ദ്രജിത്ത് സുകുമാരനും, ശോഭിത ധുലിപാൽ ശാരദ കുറുപ്പായും ,ഷൈൻ ടോം ചാക്കോ ഭാസിപിള്ളയായും ,മായ മോനോൻ ഗോമതിയായും, വിജയകുമാർ പ്രഭാകരൻ പൊന്നപ്പനായും, ഭരത് ശ്രീനിവാസൻ ഇസഹാക്കായും ,ശിവജിത്ത് പത്മനാഭൻ ഷാഹുവായും ,സണ്ണി വെയ്ൻ പിറ്ററായും, ഹരീഷ് കണാരൻ പോലീസ് കോൺസ്റ്റബളായും വേഷമിടുന്നു. 

വിജയരാഘവൻ ,സുരഭിലക്ഷമി ,വാലിഡ് റിയാച്ചി ,സൈജു കുറുപ്പ് ,ആനന്ദ് ഭാസി ,എം .ആർ . ഗോപകുമാർ ,പി. ബാലചന്ദ്രൻ, ബിബിൻ പെരുംബിളിക്കുന്നേൽ ,കൃഷ് എസ് കുമാർ ,സാദിഖ് മുഹമ്മദ് ,സുധീഷ് സുധാകരനും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ജിതിൻ കെ. ജോസ് കഥയും, ഡാനിയേൽ സായൂജ് ,കെ.എസ് അരവിന്ദ് എന്നിവർ തിരക്കഥയും, വിവേക് ഹർഷൻ എഡിറ്റിംഗും, നിമിഷ് രവി ഛായാഗ്രഹണവും, സുഷിൻ ശ്യാം സംഗീതവും,  വിഘ്നേഷ് കൃഷ്ണൻ ,രജീഷ് എന്നിവർ  ശബ്ദലേഖനവും, പ്രവീൺ ശർമ്മ കോസ്റ്റ്യൂമും നിർവ്വഹിക്കുന്നു. വിനി വിശ്വലാൽ ക്രിയേറ്റീവ് ഡയറക്ടറുമാണ്. 
 
സലിം പി. ചാക്കോ . 




 

No comments:

Powered by Blogger.