" അമ്മച്ചി കൂട്ടിലെ പ്രണയകാലം " നവംബർ 19 ന് തിയേറ്ററുകളിൽ എത്തും.

മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയും അമ്മ കഥാപാത്രങ്ങളിൽ പകരം വെക്കാനില്ലാത്ത കവിയൂർ പൊന്നമ്മയും കേന്ദ്ര കഥാപാത്രങ്ങളായി നവാഗതനായ റഷീദ് പള്ളുരുത്തി കൊച്ചിൻ മെഹന്തി ഫിലിംസിന്റ ബാനറിൽ  സംവിധാനവും റഷീദ് വി.എ നിർമ്മാണവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അമ്മച്ചികൂട്ടിലെ പ്രണയകാലം'. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പുറത്തിറങ്ങി. ചിത്രം നവംബർ 19 ന് ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തീയേറ്ററുകളിൽ എത്തിക്കുന്നു.

നവാദമ്പതികളായ സാത്താറും സമീനയും നായികാ നായകന്മാരാവുന്ന ഈ ചിത്രത്തിൽ ബൈജു എഴുപുന്ന, പാഷാണം ഷാജി, ഇല്യാസ് ബാവ, സഹിൽ, സജി നെപോളിൻ, അരുൺ ജോസി, ഷമീർ, റീജ, രാജശ്രീ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

 
ചിത്രത്തിന്റെ ഛായഗ്രഹണം ശ്യാം നിർവ്വഹിക്കുന്നു.റഷീദ്, സൈൻ ഉനൈസ് എന്നിവരുടെ വരികൾക്കു നിനോയ് വർഗീസ്, ഷഹർഷാ  ഷാനു  സംഗീതം പകർന്നിരിക്കുന്നു.  നജീം അർഷാദ്, പ്രതീപ് പള്ളുരുത്തി, ഷഹൽ ഷാ ഷാനു , സിയ ഉൽ ഹഖ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്,P. വിജയൻ, സോഫിയ,
ബാനർ : കൊച്ചിൻ മെഹന്തി ഫിലിംസ്,
 ഡിജിറ്റൽ മാർക്കറ്റിംഗ് : ബി.ആർ.എസ്  ക്രിയേഷൻസ്'
പി.ആർ.ഒ : പി.ശിവപ്രസാദ്

Trailor Link : 

No comments:

Powered by Blogger.