FEFKAയിൽ നിന്നുള്ള അറിയിപ്പ്.

പൊതുജന താൽപ്പര്യാർത്ഥം 
FEFKA യിൽ നിന്നുള്ള അറിയിപ്പ്.

മലയാള ചലച്ചിത്ര പ്രവർത്തകരുടെ ട്രേഡ് യൂണിയനായ FEFKA ( Film Employees Federation of Kerala ) യുടെ പേരുമായി സാമ്യമുള്ള പേരുകളിട്ട് ( ഒന്നോ രണ്ടോ അക്ഷരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിട്ട് ) ചിലർ ആളുകളെ കബളിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌ . 

ചലച്ചിത്ര പ്രവർത്തകരോടോ പൊതുസമൂഹവുമായോ യാതൊരു ഉത്തരവാദിത്വവുമില്ലാതെ പണപ്പിരിവ് അടക്കമുള്ള കാര്യങ്ങൾ നടത്തുന്ന അത്തരം കടലാസ്സ് സംഘടനകളുമായി FEFKA ക്ക്‌ ബന്ധമില്ലെന്നും , ഇത്തരം സംഘങ്ങളുടെ തട്ടിപ്പിന് ഇരയാകുന്നവർ FEFKA യെ സമീപിക്കുന്നതിന് പകരം പോലീസിൽ പരാതിപ്പെടേണ്ടതാണെന്നും ഇതിനാൽ അറിയിക്കുന്നു .

No comments:

Powered by Blogger.