റഫീഖ് അഹമ്മദിൻ്റെ ആദ്യത്തെ തിരക്കഥയിൽ അഞ്ച് സംഗീത സംവിധായകർ.

പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്നു.
പ്രമുഖ സംഗീത സംവിധായകരായ പണ്ഡിറ്റ് രമേഷ് നാരായണൻ , ബിജിബാൽ, മോഹൻ സിതാര, ഗോപിസുന്ദർ, രതീഷ് വേഗ തുടങ്ങിയവർ റഫീഖ് അഹമ്മദിന്റെ ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നതും ആദ്യമായിട്ടാണ്.

വിജീഷ് മണി സംവിധാനം ചെയ്യുന്ന ഈ റഫീഖ് അഹമ്മദ് സിനിമയുടെ പേര്, ഒക്ടോബർ ഇരുപതിനാലിന് ഞായറാഴ്ച വൈകീട്ട് ആറ് മണിയ്ക്ക്
മലയാളത്തിലെ മഹാനടന്മാർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ശീർഷക ഗാനം അവതരിപ്പിച്ചു കൊണ്ട് റിലീസ് ചെയ്യുന്നു. 

മലയാണ്മയുടെ സൗന്ദര്യം, ഒരു പ്രണയ കവിത പോലെ ദ്യശൃവൽക്കരിക്കുന്ന
ഹൃദയഹാരിയായ ഈ ചിത്രം ഡിസംബർ ആദ്യവാരം ന്യൂ ദില്ലിയിൽ ആരംഭിക്കും .
വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.