ഈശോ സ്റ്റാർ ഡെയ്സിൽ റിലീസ്.


" തീർന്നു എന്ന് വിചാരിക്കുന്നിടത്ത് അവൻ ഉയർത്തെഴുന്നേൽക്കും..
ചെയ്തതിനെല്ലാം എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും..."

"ഈശോ..."

ശരത് രാഘവൻ 
ജയകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
 അഞ്ജലി ജഗത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 
"ഈശോ" എന്ന ഹ്രസ്വ ചിത്രം സ്റ്റാർ ഡെയ്സ് യൂട്യൂബ് ചാനലിൽ റിലീസായി.
അഞ്ജലി ജഗത് കാസർഗോഡ്, ചെറുവത്തൂർ സ്വദേശിയാണ്. പ്രൊഫഷൻ ഗ്രാഫിക് ഡിസൈനറായ അഞ്ജലി ജഗത് ഓൺലൈൻ മാധ്യമങ്ങളിൽ എഴുതാറുണ്ട്. അഞ്ചോളം ഷോർട്ഫിലിമുകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
ജ്വാലമുഖി തിരക്കഥ സംഭാഷണമെഴുതുന്നു.
വീട്ടമ്മയും തിരുവനന്തപുരം സ്വദേശിയുമായ ജ്വാലാമുഖി എഴുത്തുകാരിയാണ്. രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി തിരക്കഥ എഴുതുന്നത് ഈശോക്ക് വേണ്ടിയാണ്.
സെജോ ജോൺ സംഗീതം പകരുന്നു.

ജിതിൻ റിയൽ മീഡിയ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രണവ് ദേവദാസ്, അസോസിയേറ്റ് ക്യാമറമാൻ-ഷൗക്കത്ത്,എഡിറ്റർ-ദേവരാജ് മേനോത്ത്, പ്രൊഡക്ഷൻ മാനേജർ-പ്രവീൺ വാഴവേലി, ലോക്കേഷൻ മാനേജർ-ഗൗതം രാജേഷ്കീ ബോർഡ് പ്രോഗ്രാമർ-
ജോഷ്വാ വി ജെ,
സ്റ്റഡിയോ-ചലച്ചിത്രം,
സൗണ്ട് ഡിസൈൻ- വിഷ്ണു ചലച്ചിത്രം.
വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.