" സ്റ്റാർ " ഇന്ന് ഗൾഫ് രാജ്യങ്ങളിലും ,നാളെ കേരളത്തിലും റിലീസ് ചെയ്യും.


ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. 

ഒരിടവേളക്ക് ശേഷം തിയേറ്റർ നാളെ ( ഒക്ടോബർ 29ന്‌ ) തുറക്കുമ്പോൾ ആദ്യ ചിത്രങ്ങളിൽ ഒന്നായി ജോജു ജോർജ് , പ്രിഥ്വിരാജ് സുകുമാരൻ ,ഷീലു എബ്രഹാം ടീമിന്റെ സ്റ്റാർ തിയേറ്ററിൽ എത്തും.ചിത്രത്തിന് ക്‌ളീൻ U സർട്ടിഫിക്കറ്റാണ് ..

ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നു. 
'സ്റ്റാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററുകളിൽ നിന്ന് വ്യക്തമാകുന്നത്.

ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് സുകുമാരൻ എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ്.  സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി , രാജേഷ്ജി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ്ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്. സ്റ്റിൽസ്- അനീഷ് അർജ്ജുൻ, പി. ശിവപ്രസാദ് ( പി.ആർ.ഒ)  എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
 
സലിം പി. ചാക്കോ . 
 
 

No comments:

Powered by Blogger.