നഞ്ചിയമ്മക്ക് " സിഗ്നേച്ചർ " ടീമിൻ്റെ അനുമോദനം


സംസ്ഥാന സർക്കാരിന്റെ പ്രേത്യേക ജൂറി പരാമർശത്തിനർഹയായ അട്ടപ്പാടിയുടെ സ്വന്തം വാനമ്പാടി  നഞ്ചിയമ്മയെ 'സിഗ്‌നേച്ചർ' സിനിമയുടെ സംവിധായകൻ മനോജ് പാലോടന്റെ നേതൃത്വത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചേർന്ന് സിനിമ ലോക്കേഷനിൽ അനുമോദിച്ചു.
 
തദവസരത്തിൽ അട്ടപ്പാടിയുടെ തനിമ വിളിച്ചോതുന്ന ഒരു നാടൻപാട്ട് പാടി നഞ്ചിയമ്മ ഈ ആഘോഷത്തിൽ പങ്കുചേർന്നു.
സാൻജോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിപിൻ പോൾ അക്കര, അരുൺ വർഗ്ഗീസ് തട്ടിൽ, ജെസ്സി ജോർജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്  ഫാ. ബാബു തട്ടിൽ സി. എം. ഐയും ഛായാഗ്രഹണം നിർവഹിക്കുന്നത് എസ്. ലോവലുമാണ്.
തിരക്കേറിയ ജീവിത സാഹചര്യത്തിൽ അനാഥത്വത്തിന്റെയും ഒറ്റപെടലിന്റെയും നേർകാഴ്ച്ചയായ ഒരു വേഷത്തിലൂടെ ശ്രീമതി നഞ്ചിയമ്മയുടെ കഥാപാത്രം 'പൊട്ടിയമ്മ' ഒരേ സമയം ചിലരുടെ അത്ഭുതത്തിനും മറ്റ് ചിലരുടെ പരിഹാസത്തിനും വളരെ ചുരുക്കം പേർക്ക് അത്താണിയുമാകുന്നുണ്ട്.
അട്ടപ്പാടിയിലെ ജീവിതം പറയുന്ന 'സിഗ്നേച്ചർ' അട്ടപ്പാടിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

പ്രോജക്ട് ഡിസൈനർ- നോബിൾ ജേക്കബ്, ക്രിയേറ്റീവ് ഡയറക്ടർ- നിസാർ മുഹമ്മദ്, എഡിറ്റിങ്-സിയാൻ ശ്രീകാന്ത്,മേക്കപ്പ്-പ്രദീപ് രംഗൻ,ആർട്ട് ഡയറക്ടർ - അജയ് അമ്പലത്തറ, കോസ്റ്റ്യൂം ഡിസൈനർ - സുജിത്ത് മട്ടന്നൂർ, സ്റ്റിൽസ്-അജി മസ്കറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ ഉണ്ണി,അസോസിയേറ്റ് ഡയറക്ടർ-വിനു വി ദേവൻ,അസോസിയേറ്റ് ക്യാമറമാൻ-ശ്യാം അമ്പാടി,ഡിസൈനിങ്ങ് - ആൻ്റണി സ്റ്റീഫൻ, വാർത്താപ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.