ശിവ കാർത്തികേയൻ്റെ " ഡോക്ടർ " അനുകാലിക പ്രസക്തിയുള്ള ചിത്രം.ശിവ കാർത്തികേയൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നടൻ ശിവ കാർത്തികേയനും കോട്ടപ്പടി ജെ. രാജേഷും ചേർന്ന്  നിർമ്മിക്കുന്ന " ഡോക്ടർ " കേരളത്തിലെ തീയേറ്ററുകളിൽ എത്തി. 

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവ കാർത്തികേയൻ നായകനായി അഭിനയിക്കുന്നു. 

ഡോ. വരുണായി ശിവ കാർത്തികേയനും , പത്മിനിയായി പ്രിയങ്ക അരുൾ മോഹനും, ടെറിയായി വിനയ് റോയും ,പ്രതാപായി യോഗി ബാബുവും, കേണൽ ജെയിംസ് ആൻഡോഴ്സണായി മിലിൻ്റ്  സോമനും ,പത്മിനിയുടെ പിതാവായി ഇളവരസും, പത്മിനിയുടെ സഹോദരിയായി അർച്ചന ചന്ദ്രോക്കെയും, ഭഗതായി റെഡിൻ കിംഗ്സിലിയും ,നവനീതായി അരുൺ അലക്സാണ്ടറും, മെൽവിനായി രഘു റാമും, അൽവിനായി രാജീവ് ലക്ഷ്മണനും ,ഡോ വരുണിൻ്റെ അമ്മയായി ശ്രീജ രവിയും, മഹാലിയായി സുനിൽ റെഡ്ഡിയും അഭിനയിക്കുന്നു. 

രചന നെൽസൺ ദിലീപ് കുമാറും ,സംഗീതം അനിരുദ്ധ് രവിചന്ദറും, , ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും, എഡിറ്റിംഗ് ആർ .നിർമ്മലും  നിർവ്വഹിക്കുന്നു.

 25 കോടി മുതൽ മുടക്കുള്ള ഈ ചിത്രം ഒക്ടോബർ ഒൻപതിന് തമിഴ് നാട്ടിൽ റിലീസ് ചെയ്തിരുന്നു. ബോക്സോഫീസിൽ 90 കോടി രൂപയാണ് ഈ ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്. ശിവ കാർത്തികേയൻ്റെ ആക്ഷൻ ത്രില്ലർ ചിത്രമാണിത്. 

പതിമൂന്ന് വയസിൽ താഴെയുള്ള പെൺകുട്ടികളെ കടത്തുന്നവർക്കെതിരെയുള്ള മിലിട്ടറി ഡോക്ടറായ വരുണിൻ്റെ അന്വേഷണമാണ് സിനിമയുടെ പ്രമേയം. 
കോമഡി, ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം. 

ശിവ കാർത്തികേയൻ്റെ സിനിമ കരിയറിലെ മികച്ച സിനിമകളിൽ ഒന്നാണ് " ഡോക്ടർ " .

Rating : 3.5 / 5.
സലിം പി. ചാക്കോ. 
 

 
 

No comments:

Powered by Blogger.