" ചാവി " ഹ്രസ്വചിത്രം റിലീസ് ചെയ്തു.

അമ്പിളിവീട്  മൂവീസിന്‍റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച് യുവതാരം ആല്‍ബിന്‍ റോയ് നായകനായ പുതിയ ഹ്രസ്വചിത്രം 'ചാവി' റിലീസായി.

ജീവിതത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്ന  ദുരവസ്ഥകളെ കരുതലോടെ കാണുകയെന്നത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. അത്തരമൊരു ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ഞങ്ങള്‍ 'ചാവി' ഒരുക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. നമുക്ക് ചുറ്റും നടക്കുന്ന ചില അനീതികളോട് ഞങ്ങള്‍ ശക്തമായിത്തന്നെ പ്രതികരിക്കുകയാണ്. കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്‍റെ ഉപയോഗം, ട്രാഫിക് നിയമങ്ങളോടുള്ള ലംഘനം,ആരോഗ്യകാര്യങ്ങളോടുള്ള അനാസ്ഥ, കുടുംബ ബന്ധങ്ങളോടുള്ള വിയോജിപ്പ്, മുതിര്‍ന്നവരോടുള്ള അനാദരവ് തുടങ്ങിയ കാര്യങ്ങളെ വളരെ ഗൗരവമായി സമീപിക്കുകയും അത്തരം കാര്യങ്ങളില്‍ അടിയന്തിരമായി പുലര്‍ത്തേണ്ട ബോധവത്ക്കരണസന്ദേശമാണ് ചാവിയുടെ പ്രമേയം.
അമ്പിളി റോയ് പ്രസന്‍റ്സ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു പുതിയ താരത്തെക്കൂടി ഞങ്ങള്‍പരിചയപ്പെടുത്തുകയാണ്.

എറണാകുളം മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍ റോയ്.  അമ്പിളിവീട് മൂവീസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.  അഭിനേതാക്കള്‍ : സുകന്യ ഹരിദാസ്, പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സലിം, കല്ല്യാണി ബിനോയ്, ലിബിന്‍ തമ്പി, ജോബി ആന്‍റണി, ശിവന്‍ തിരൂര്‍, ലാലി.  ബാനര്‍-അമ്പിളിവീട് മൂവീസ്, നിര്‍മ്മാണം- അമ്പിളി റോയി, സംവിധാനം-ബിനീഷ് ബാലന്‍.

പി ആര്‍ സുമേരന്‍
(പി ആര്‍ ഒ)
9446190254

No comments:

Powered by Blogger.