" മിസ്റ്റീരിയസ് ഓഫ് മിസ്സിംഗ് " നിഗൂഡതകൾ നിറച്ച് " ബർമുഡ " യുടെ നാലാമത്തെ ബിൽബോർഡ് പോസ്റ്റർ പുറത്ത്.

ഷെയിൻ നിഗം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'ബർമുഡ'യുടെ നാലാമത്തെ ബിൽബോർഡ് പോസ്റ്റർ പുറത്തിറങ്ങി. 

24 ഫ്രെയിംസ് ന്റെ ബാനറിൽ സൂരജ്. സി. കെ, ബിജു. സി.ജെ, ബാദുഷ. എൻ. എം എന്നിവരുടെ നിർമ്മാണത്തിൽ ടി. കെ രാജീവ്‌ കുമാർ സംവിധാനം ചെയ്യുന്ന‌ ഈ ചിത്രത്തിൽ, ഷെയ്നിനെ കൂടാതെ വിനയ് ഫോർട്ട്‌, ഇന്ദ്രൻസ്, സുധീർ കരമന എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ഇരുട്ടിൽ കിടക്കുന്ന ഷൈൻ നിഗത്തിന്റെ ചിത്രം ഉൾകൊള്ളിച്ചാണ് നാലാമത്തെ ബിൽബോർഡ് പോസ്റ്റർ പുറത്തിറങ്ങിയിട്ടുള്ളത്. ചിന്താകുലനായ നായകൻ, ചുറ്റും ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന പൂച്ചകളെയും പോസ്റ്ററിൽ കാണാം. 'മിസ്റ്റീരിയസ് ഓഫ് മിസ്സിംഗ്‌' എന്ന ടാഗ് ലൈനോട് കൂടി റിലീസായിരിക്കുന്ന പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുകയാണ്. 

കൃഷ്ണദാസ് പങ്കി കഥയും തിരക്കഥയും നിർവ്വഹിക്കുന്ന 'ബർമുഡ'യിലെ സംഗീത സംവിധാനം രമേശ്‌ നാരായണനാണ്. അളകപ്പൻ ഛായഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ കാഴ്ചകളൊക്കെയും മനോഹരമായിരിക്കുമെന്നതിൽ സംശയം വേണ്ട.

24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'കാണാതായതിന്റെ ദുരൂഹത' എന്ന ടാഗ്ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണൻ സംഗീതം. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. കോസ്റ്റും ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ – നിധിന്‍ ഫ്രെഡി.
പി.ആര്‍.ഒ:
പി. ശിവപ്രസാദ് , 
മഞ്ജു ഗോപിനാഥ്.

No comments:

Powered by Blogger.