വിഭ ജയപ്രകാശിൻ്റെ സ്വരസിദ്ധിയിൽ മറ്റൊരു മെലഡി ഇന്ദ്രജാലം ..തന്റെ സ്വരശുദ്ധിയിലും വേറിട്ട  ആലാപന ശൈലിയിലും മികച്ച ഒരു ഗാനം പാടി പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ് നവാഗത ഗായികയായ വിഭാ ജയപ്രകാശ്.

ഡയാന ഹമീദ് പ്രധാന കഥാപാത്രത്തിലെത്തുന്ന 'തേൾ' എന്ന സിനിമയിലെ "കൊഞ്ചി കൊഞ്ചി" എന്ന് തുടങ്ങുന്ന മനോഹര ഗാനം ആലപിച്ചാണ് വിഭ മലയാള മനസ്സിൽ ഇടം നേടിയത്. മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചേർന്നാണ് ഗാനം റിലീസ് ചെയ്തത്. സുനിൽ കൃഷ്ണഗാഥയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അഭി വേദയാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ഗാനം സോഷ്യൽ മീഡിയയിൽഹിറ്റായിക്കഴിഞ്ഞു.

തൻവീർ ക്രീയേഷൻസിന്റെ ബാനറിൽ ജാസിം സൈനുലാബ്ദ്ധീൻ നിർമ്മിച്ച് ഷാഫി എസ്.എസ്  ഹുസൈൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തേൾ'. ഇതിനോടകം രണ്ട് സിനിമകളിൽ വിഭജയപ്രകാശ് പാടി കഴിഞ്ഞു.മലയാള സാഹിത്യത്തിൽ എം.ഫിൽ പഠനം പൂർത്തിയാക്കിയ വിഭ' നിലവിൽ കേരള യൂണീവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുകയാണ്.

No comments:

Powered by Blogger.