" പോസിബിൾ " സൈന മൂവിസിൻ്റെ യൂട്യൂബ് ചാനലിൽ


നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച 'മഡ് ആപ്പിള്‍സ്' എന്ന ഹൃസ്വ ചിത്രത്തിന്റെ സംവിധായകന്‍ അക്ഷയ് കീച്ചേരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ഹൃസ്വ ചിത്രം 'പോസിബിള്‍' സൈന മൂവിസിന്റെ യൂട്യൂബ് ചാനലില്‍ റിലീസായി.

സൈന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ബാവ നിര്‍മ്മക്കുന്ന 'പോസിബിള്‍' എന്ന ചിത്രത്തില്‍ ഹാച്ചി, ലാബി എന്നീ രണ്ട് അരുമ പട്ടികളുടെ കഥ പറയുന്നു.
നിഖില്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് മുജീബ് മജീദ് സംഗീതം പകരുന്നു.
എഡിറ്റിങ്-റമീസ് എം ബി, പ്രൊജക്ട് കോ ഓര്‍ഡിനിറ്റേര്‍-ഫെബിന്‍ മുഹമ്മദ്,ആര്‍ട്ട്- സുചിത്ര ഗോപി,സംഭാഷണം- വിശ്വജിത് തമ്പാന്‍, ചീഫ് അസോസിയേറ്റ്-അഖില്‍ മോഹന്‍ ദാസ്, ഡിസൈന്‍-നിതിന്‍ കെ പി, കളറിങ്-ബിലാല്‍ റഷീദ്, സൗണ്ട് ഡിസൈന്‍- രാജേഷ് കെ രമണന്‍, സ്റ്റില്‍സ്-ശ്രുതി എം പവിത്രന്‍,വി എഫ് എക്‌സ്- ഡിക്‌സണ്‍ പി ജി ഓ, ടൈറ്റില്‍സ് ആന്റ് മോഷന്‍-അശ്വിന്‍ ഗോപന്‍. 
വാര്‍ത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.