" എൻ്റെ ക്യഷ്ണ്ണാ " ഗുരുവായൂരപ്പാ ഭക്തിഗീതങ്ങൾ ഒരുങ്ങുന്നു.

"എന്റെ കൃഷ്ണ്ണാ " ഗുരുവായൂരപ്പാ ഭക്തിഗീതങ്ങൾഒരുങ്ങുന്നു

 ഏറെ കാലത്തിനു ശേഷം പൂർണമായും  ഭക്തിസാന്ദ്രമായ ഏഴ് ശ്രീകൃഷ്ണ ഭക്തി  ഗാനങ്ങൾ ഒരുക്കിക്കൊണ്ട് "എന്റെ കൃഷ്ണ്ണാ " എന്ന പേരിൽ ഭക്തിഗാന ആൽബം അണിയറയിൽ ഒരുങ്ങുന്നു.
വിജയദശമി നാളിൽ ഗാനങ്ങളുടെ കമ്പോസിംഗ്
 വൈഖരി സ്റ്റുഡിയോയിൽ വെച്ച് നടന്നു.

പ്രതിഭാധനരായ ശ്രീകുമാരൻ തമ്പി, പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, എന്നിവരോടൊപ്പം പുതിയ തലമുറയിൽ പെട്ട യുവ ഗാനരചയിതാവ് ശ്രീ പ്രമോദ് കാപ്പാട് എന്നിവരുടെ വരികൾക്ക് സംഗീതം നൽകി പാട്ടുകൾ ഒരുക്കുന്നത് പ്രശസ്ത സംഗീതജ്ഞനായ സംഗീത കുലപതി സംഗീത രത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ ആണ്
 "എന്റെ കൃഷ്ണ്ണാ " എന്നാ ഈ ആൽബത്തിലെ 
മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നത്.

മലയാള ഗാനശാഖയിലെ ഏറെ പ്രശസ്ത ഗായകരായ,  ഉണ്ണി മേനോൻ,  ജി .വേണുഗോപാൽ, മധുബാലകൃഷ്ണൻ,അഭിജിത്ത് കൊല്ലം തുടങ്ങിയവരാണ്. 
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസ് ബാനറിൽ ഒരുങ്ങുന്ന ഭക്തിസാന്ദ്രമായ" എന്റെ കൃഷ്ണ്ണാ " ജനുവരി ആദ്യം പ്രേക്ഷകരിലേക്ക് എത്തും.

No comments:

Powered by Blogger.