ഒരു നടനെയും ആർക്കും വിലക്കാനാവില്ല : ഡൊമിൻ ഡി. ശിൽവ.കോവിഡ് നിയന്ത്രണങ്ങൾപാലിച്ചു കൊണ്ട് സിനിമ തീയേറ്ററുകൾ വീണ്ടും തുറക്കുന്നതിനെ ചൊല്ലി വാക്ക് തർക്കങ്ങൾ നിലനിൽക്കെയാണ് "ഒരു നടനെ എങ്ങനെയാണ് വിലക്കാൻ കഴിയുക" എന്ന് തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റിലൂടെ തന്റെ നയം 'സ്റ്റാർ'എന്ന സിനിമയുടെ സംവിധായകൻ ഡൊമിൻ. ഡി. സിൽവ വ്യക്തമാക്കി. 

ഡൊമിന്‍ ഡി. സില്‍വയുടെ സംവിധാനത്തിൽ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്റ്റാര്‍'. തിയേറ്റർ തുറക്കുന്നതും ആളുകൾ കൂട്ടമായി കാണാൻ വരുന്നതും ആളുകളുടെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്ററിൽ ഇരുന്ന് സിനിമ കാണുന്നതും ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ ആസ്വദിക്കുന്നതും നല്ല കാര്യം തന്നെയാണെന്നും രണ്ട് മേഖലയും വളരേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പ്രകടമാക്കുന്നു. 

തിയേറ്റർ തുറന്നാൽ ഒക്ടോബർ 29 ന് കേരളത്തിലെ തീയേറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തുന്ന ചിത്രമാവും 'സ്റ്റാർ'. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.