മിസ്സ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ തൃശ്ശൂരിൽ നടക്കും.ആറോറ ഫിലിം കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയ  Rohith നാരായണൻ ആൻഡ് ടീം ഓർഗനയ്സ് ചെയ്യുന്ന മിസ്സ്‌ കേരള ഫിറ്റ്‌നെസ്സ് & ഫാഷൻ ഇത്തവണ തൃശ്ശൂരിൽ നടക്കും. 

തൃശ്ശൂരിലെ ആദ്യത്തെ ഫൈവ്സ്റ്റാർ ബാക്ക്വാട്ടർ റിസോർട്ട് ആയ ബ്ലൂ സെറിൻ  റിസോർട്ടിലാണ്  ഇത്തവണ ഇവന്റ് നടത്തുന്നത്. ഇവന്റ് ൽ ടി ജെ ഡിസൈനർ ബുട്ടിക് പാർട്ണറും, ഹാപ്പെനേഡ്സ്റ്റൻസ് കംഫർട് പാർട്ണറും പരിഷ്യ - മേക്കപ്പ് പാർട്ണറും കൂടാതെ ആയുർബ്ലിസ്എന്നിവരോടൊപ്പം റിലേയിൻസ് ട്രെൻഡ്സ് ഫാഷൻ പാർട്ണർ ആയും വരുന്നു. ഇന്നലെ *ബ്ലൂ സെറീൻ റിസോർട്ടിൽ നടന്ന പ്രീ ഇവന്റ് ആൻഡ് 2021 ലോഗോ ലോഞ്ചിൽ ഫൈനൽ ലിസ്റ്റ് മത്സരാർത്ഥികൾക്കൊപ്പം  പ്രശസ്ത സിനിമാ താരങ്ങൾ ഷൈൻ ടോം ചാക്കോ മരിയ വിൻസെന്റ് എന്നിവർ ചേർന്ന് നിർവഹിച്ചു, സിനിമാ സംവിധായകരായ പ്രമോദ് പപ്പൻ, വെള്ളേപ്പം സിനിമയുടെ സംവിധായകൻ പ്രവീൺ പൂക്കാടൻ എന്നിവർ പങ്കെടുത്തു..

കേരളത്തിൽ ആദ്യമായി ട്രൈബൽ മേഖലയിൽ നിന്നും ഒരു പെൺകുട്ടിയേയും, കാൻസർ എന്ന രോഗത്തെ വളരെ ചെറിയ പ്രായത്തിൽ മനഃശക്തി കൊണ്ട് അതിജീവിച്ച മറ്റൊരു പെൺകുട്ടിയേയും നേരിട്ട്  റാമ്പിൽ അവതരിപ്പിയ്ക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ നു വേണ്ടി ചെയ്ത ടൈറ്റിൽ സോങ്ങിന്റെ  ന്റെ സംഗീത സംവിധാനം ശ്യാം ധർമൻ, വരികൾ എം ഡി രാജേന്ദ്രൻ,  ഇംഗ്ലീഷ് വരികൾ ചിട്ടപ്പെടുത്തിയത് രമാ രഞ്ജിനിയും ആണ്.
പാട്ടിന്റെ ഇംഗ്ലീഷ് വേർഷൻ മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ ഫൈനലിസ്റ്റിൽ ഒരാളായ അലീഷ ജോയ് യും മലയാളം വേർഷൻ ഗായിക കവിത യുമാണ് പാടിയത്.
ബിഹൈന്റ്വുഡ് മീഡിയ ആണ് ഇത്തവണ ഡിജിറ്റൽ മീഡിയ പാർട്ണർ ,  ബിഹൈന്റ്വുഡ് ന്റെ എന്റർടൈൻമെന്റ് ചാനൽ ഇൽ മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷനുമായി ചേർന്ന് നിരവധി ഗെയിമുകളും പരിപാടികളും നടത്തുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.

No comments:

Powered by Blogger.