" മിഷൻ സി " ഒരു മികച്ച എൻഗേജിങ്ങ് ത്രില്ലർ : സംവിധായകൻ ജോഷി .

നവംബർ 5ന് തിയേറ്ററിൽ
എത്തുന്ന  'മിഷൻ സി' എന്ന ചിത്രത്തിന്റെ  പ്രിവ്യു കണ്ട ശേഷം മലയാളത്തിന്റെ എക്കാലത്തെയും 'രാജ സംവിധായകൻ' ജോഷി പറഞ്ഞ അഭിപ്രായം 'മികച്ച എൻഗേജിങ് ത്രില്ലർ ചിത്രം' എന്നാണ്.ഈ വാക്കുകൾ 'മിഷൻ സി' യുടെ പ്രതീക്ഷ ഏറെ ഉയർത്തുകയാണ്. കാരണം, മലയാളത്തിലെ ത്രില്ലർ സിനിമകളുടെയും ആക്ഷൻ സിനിമകളുടെയും സംവിധാന കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന ജോഷിയാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത് എന്നത് കൊണ്ടാണത്.

യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിഷന്‍ സി'
നവംബർ 5-ന് ഇന്ത്യയിലുടനീളം മേപ്പാടൻ ഫിലിംസ് റിലീസ് തിയ്യേറ്ററികളിലെത്തിക്കുന്നു.

എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന "മിഷൻ-സി"എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക.മേജര്‍ രവി,
ജയകൃഷ്ണന്‍,കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക്ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ് ,
അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. 

എഡിറ്റര്‍-റിയാസ് കെ ബദര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനിൽ റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്അബിന്‍.
വാര്‍ത്ത പ്രചരണം:
എ.എസ്. ദിനേശ്.

No comments:

Powered by Blogger.