" നൃത്തം " .

പുതുമുഖങ്ങളുടെ "നൃത്തം "

ഷാരുഖ് ഷാജഹാൻ, റഫീഖ് ചൊക്ലി, ഫൈസൽ,എൻ സി മോഹൻ, കിജൻ രാഘവൻ,ബാബു മണപ്പള്ളി,ലതാ ദാസ്,ബെന്ന ജോൺ,വിസ്മയ എന്നീ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി കണ്ണൻ സംവിധാനം ചെയ്യുന്ന " നൃത്തം " എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കടമക്കുടിയിൽ വെച്ച് നടന്നു.

സൗണ്ട് ഓഫ് ആർട്ട്സിന്റെ ബാനറിൽ സന്തോഷ് അമ്പാട്ട്,സവാദ് ആലുവ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
 രഞ്ജിത്ത് ദിവാൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.സന്തോഷ് അമ്പാട്ടിന്റെ കഥയ്ക്ക് സന്തോഷ് അമ്പാട്ട്, എം മജു രാമൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

സന്തോഷ് അമ്പാട്ടിന്റെ വരികൾക്ക് രാഹുൽ ചുമപ്പാട്ട് സംഗീതം പകരുന്നു.എഡിറ്റർ മുകേഷ് മുരളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷാജി കോഴിക്കോടൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ഒലവക്കോട്,സ്റ്റിൽസ്-ശ്യാംസ്.
  അതിജീവനത്തിനായി നീതിക്കു വേണ്ടി പോരാടുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയുടെ ഹൃദയ സ്പർശിയായ കഥ പറയുന്ന " നൃത്തം" എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ ഇരുപതിന് കായംകുളത്ത് ആരംഭിക്കും.
വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.