വളരെ ഗൗരവമേറിയ ഒരു വിഷയമാണ് " സ്റ്റാർ "ചർച്ച ചെയ്തിരിക്കുന്നത് : കണ്ണൻ താമരക്കുളം.

സ്റ്റാര്‍ വളരെ ഗൗരവമേറിയ ഒരു വിഷയമാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്.

കേരളത്തിന്‍റെയൊരു തനതു സംസ്ക്കാരത്തിലൂടെ അതിന്‍റെ ബാക്കിംഗില്‍ ഒരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും അവളുടെ മാനസികപ്രശ്നങ്ങളുമൊക്കെയാണ് വിഷയം ചര്‍ച്ച ചെയ്യുന്നത്.
 
കുടുംബസമേതം കാണാവുന്ന ഒരു സിനിമയാണ് സ്റ്റാര്‍ . ജോജു ജോര്‍ജും പ്രിഥ്വിരാജും വളരെ തന്മയത്തത്തോടെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഷീലു എബ്രഹാം വളരെ മനോഹരമായ പെര്‍ഫോമന്‍സ് കാഴ്ച വച്ചിട്ടുണ്ട്. ഷീലു വളരെ നന്നായി തന്നെ ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ചെയ്തിട്ടുണ്ട്.ഷീലുവിന്‍റെ പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ മറ്റൊരു ഘടകം. കൊറോണ എന്ന മഹാവ്യാധി കഴിഞ്ഞ് തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ഈ അവസസരത്തില്‍ ഇത് മലയാള സിനിമയുടെ ഒരു  തിരിച്ചു വരവ് സമ്മാനിക്കുന്ന സിനിമ തന്നെയാണ്.

കണ്ണൻ താമരക്കുളം .
( സംവിധായകൻ - നടൻ) 

No comments:

Powered by Blogger.