ജോജു ജോർജ്ജിൻ്റെ ആക്ഷൻ ചിത്രം " കൾട്ട് " ഓഫീഷ്യൽ ടൈറ്റിൽ പുറത്തിറങ്ങി.

മലയാളത്തിലും തമിഴിലുമായി ജോജു ജോർജ്ജിന്റെ ആക്ഷൻ ചിത്രം 'കൾട്ട്‌' ഒഫീഷ്യൽ ടൈറ്റിൽ പുറത്തിറങ്ങി.

ജോജു ജോർജ്ജിനെ നായകനാക്കി മലയാളം തമിഴ്‌ ഭാഷകളിലായി സൻഫീർ കെ സംവിധാനം ചെയ്യുന്ന 'കൾട്ട്‌' ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി. ആക്ഷനു പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിൽ ജോജു ജോർജ്ജിനെ കൂടാതെ നടനും സംവിധായകനുമായ മിഷ്കിൻ, 'സര്‍പട്ട പരമ്പരൈ' യിലെ ഡാൻസിംഗ്‌ റോസ്‌ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീർ, സഞ്ജന നടരാജൻ, അനന്യ രാമപ്രസാദ്‌, മൂന്നാർ രമേശ്‌, രാക്ഷസൻ, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തമിഴ്‌ തുടങ്ങിയവരും അഭിനയിക്കുന്നു. 

കാർത്തിക്ക് സുബ്ബരാജ്-ചിയാൻ വിക്രം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, നിവിൻ പോളിയുടെ തുറമുഖം എന്നിവയുടെ സ്റ്റണ്ട് ഡയറക്ടറായ സ്റ്റണ്ട് ഡയറക്ടറായ 'സൂപ്പർ സുബ്ബരായ' യുടെ മകൻ കൂടിയാണ് ദിനേശ്. സ്റ്റണ്ട് മാസ്റ്റർ ദിനേശാണ് കൾട്ടിൻ്റെയും ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. തമിഴിലെ പ്രശസ്തനായ  മുൻപ് ധനുഷ് ചിത്രം ജഗമേ തന്തിരം, പറവ, ഈട, സർവം താളമയം എന്നീ  ചിത്രങ്ങളുടെയും സ്റ്റണ്ട് ഡയറക്ടറായിരുന്നു ദിനേശ്. 

അടുത്തമാസം പോണ്ടിച്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. രചന: സഫര്‍ സനല്‍, രമേഷ് ഗിരിജ.‌ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. പോസ്റ്റർ ഡിസൈൻസ്‌: അമൽ ജോസ്‌. വാർത്താ പ്രചരണം:
മഞ്ജു ഗോപിനാഥ്‌.

No comments:

Powered by Blogger.